ന്യൂദല്‍ഹി: ഒളിമ്പിക് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പതിനെട്ട് അംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്, പി.ആര്‍. ശ്രീജേഷ് , സുരേന്ദര്‍ കുമര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ജപ്പാനില്‍ ആഗ്‌സ്ത് 17 മുതല്‍ 21 വരെയാണ് ഒളിമ്പിക് ടെസ്റ്റ്.
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹര്‍മന്‍പ്രീത് സിങ്ങിനെ ക്യാപറ്റനാക്കി. മന്‍ദീപ് സിങ്ങാണ് ഉപനായകന്‍. പുതുമുഖങ്ങളായ ആശിഷ് ടോപ്‌നോ, ഷംഷീര്‍ സിങ് എന്നിവരെ ടീമിലുള്‍പ്പെടുത്തി. പരിചയ സമ്പന്നനായ സ്‌ട്രൈക്കര്‍ എസ്.വി. സുനില്‍ ഒമ്പത് മാസത്തിനുശേഷം ടീമില്‍ തിരിച്ചെത്തി.
ഇന്ത്യന്‍ ടീം: കൃഷ്ന്‍ ബഹാദുര്‍ പഥക്ക്, ഗുരീന്ദര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ് (ക്യാപ്റ്റന്‍), കോതജിത് സിങ് ,ഹാര്‍ദിക് സിങ്, നിലകണ്ഠ ശര്‍മ, വിവേക് സാഗര്‍ പ്രസാദ്, ജാസ്‌ക്കരന്‍ സിങ്, മന്‍ദീപ് സിങ് (വൈസ് ക്യാപ്റ്റന്‍), ഗുര്‍സാഹിബ്ജിത് സിങ്, നീലം സന്ദീപ് സെസ്, ജാര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, ആഷിസ് ടോപ്‌നോ, എസ്.വി.സുനില്‍, ഗുര്‍ജന്ത് സിങ്, ഷംഷീര്‍ സിങ്, സുരാജ് കര്‍ക്കേര.
















