വാഷിങ്ങ്ടണ്‍: ക്ലബ് വിടുമെന്ന് ഉറപ്പായ ഗാരെത്ത്് ബെയ്‌ലിന്റെ മിന്നുംഗോളില്‍ റയല്‍ മാഡ്രിഡ്് ജയിച്ചുകയറി. ഷൂട്ടൗട്ടില്‍ വിധിയെഴുതിയ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആഴ്‌സണലിനെ തോല്‍പ്പിച്ചു.
രണ്ട് ഗോളിന് പിന്നില്‍ പോയ റയല്‍ ശക്തമായ പോരാട്ടത്തിലൂടെ നിശ്ചിത സമയത്ത് രണ്ട് ഗോളും മടക്കി സമനില പിടിച്ചു. ഇതില്‍ ഒരു ഗോള്‍ ബെയ്‌ലിന്റെ വകയായിരുരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പിടിച്ചതോടെയാണ് ഷൂട്ടൗട്ടില്‍ വിജയികളെ തീരുമാനിച്ചത്്.
തുടക്കത്തില്‍ തന്നെ ആഴ്‌സണല്‍ ലീഡ് പിടിച്ചു. പെനാല്‍റ്റിയിലൂടെ അലക്‌സാന്ദ്രെ ലകാസെറ്റിയാണ് ആഴ്‌സണലിന് ലീഡ് നേടിക്കൊടുത്തത്.ഇടവേളയ്‌ക്ക് മുമ്പ്് ആഴ്‌സണല്‍ രണ്ടാം ഗോളും കുറിച്ചു. പിയറി എമറിക് ഔബാമേയാങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഇടവേളയ്‌ക്ക് ആഴ്‌സണല്‍ 2-0 ന് മുന്നില്‍. ഇടവേളയ്‌ക്ക് മുമ്പ് ഇരു ടീമുകളിലെയും ഓരോ കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് രണ്ട് ടീമകളും പൊരുതിയത്്.
അമ്പത്തിയാറാം മിനിറ്റില്‍ റയലിന്റെ ബെയ്ല്‍ ഒരു ഗോള്‍ മടക്കി. ലൂസ് ബോള്‍ പിടിച്ചെടുത്തു കുതിച്ച ബെയ്ല്‍ ആഴ്‌സണലിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു.മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മാര്‍ക്കോ അസന്‍സിയോയുടെ ഗോളില്‍ റയല്‍ ആഴ്‌സണലിനൊപ്പം എത്തി. മാഴ്‌സെലോയുടെ ക്രോസ് അസന്‍സിയോ ഗോളാറ്റി മാറ്റുകയായിരുന്നു.
അവസാന നിമിഷങ്ങളില്‍ ഔബേമേയാങ്ങിന്റെ ഗോളടിക്കാനുള്ള ശ്രമം തകര്‍ത്ത ബെയ്ല്‍ താന്‍ വിലപ്പെട്ട താരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.കോച്ച് സിനദിന്‍ സിദാനുമായി സ്വരച്ചേര്‍ച്ചയിലാത്ത ബെയ്‌ലിനെ റയല്‍ മാഡ്രിഡ് ഒഴിവാക്കാന്‍ പോകുകയാണ്. ബെയ്ല്‍ ക്ലബ്ബ് വിടുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം സിദാന്‍ പറഞ്ഞിരുന്നു. അതേസമയം വായ്‌പ വ്യവസ്ഥയില്‍ ബെയല്‍ റയല്‍ വിട്ട് മറ്റൊരു ക്ലബ്ബിലും ചേരില്ലെന്ന്് ബെയ്‌ലിന്റെ ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്.
















