കൊച്ചി: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ നവ് ദീപ് സൈനിക്ക് പകരമായാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വെസ്റ്റിന്‍ഡീസ് എ – ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വെള്ളിയാഴ്‌ച്ച വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും.വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ സന്ദീപ് വാര്യര്‍ തൃശൂര്‍ സ്വദേശിയാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി സന്ദീപ് കളത്തിലിറങ്ങിയിരുന്നു.
















