ബെംഗളൂരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യാത്ത ബിഎസ്പി എംഎല്‍എയെ മായാവതി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കര്‍ണ്ണാടക നിയമസഭയില്‍ ചൊവ്വാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎല്‍എ എന്‍. മഹേഷിനോട് മായാവതി ആവശ്യപ്പെട്ടിരുന്നു. ഇത് എതിര്‍ത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും മഹേഷിനെ പുറത്താക്കുന്നതായി ട്വിറ്ററിലൂടെയാണ് മായാവതി അറിയിച്ചത്.
പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം അനുസരിക്കാതെയുള്ള മഹേഷിന്റെ നടപടി ഗൗരവമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ മഹേഷിനെ പാര്‍ട്ടി പുറത്താക്കുകയാണെന്നും മായാവതി അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായി 204 അംഗങ്ങളാണ് കര്‍ണ്ണാടക നിയമസഭയില്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇതില്‍ 99 എംഎല്‍എമാര്‍ മാത്രമാണ് കുമാരസ്വാമി സര്‍ക്കാരിനെ പിന്തുണ നല്‍കിയത്. ഇതോടെ ഭൂരിപക്ഷം തെളിയിക്കാനാകാതെ മുഖ്യമന്ത്രി പദത്തില്‍ നിന്നും കുമാര സ്വാമി രാജിവെച്ച് ഒഴിയുകയായിരുന്നു.
2018 മെയ് മാസത്തിലാണ് കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യംസര്‍ക്കാര്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്പീക്കര്‍ ബിഎസ് യെദ്യൂരിയപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. യെദ്യൂരപ്പ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യം രൂപീകരിച്ച് കുമാരസ്വാമി സുപ്രീംകോടതിയെ സമീപിക്കുകയും യെദ്യൂരപ്പയെ താഴെയിറക്കുകയുമായിരുന്നു. അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അതേ നാണയത്തില്‍ തന്നെ കുമാരസ്വാമിയും തിരിച്ചടി നേരിടുകയായിരുന്നു.
















