ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 922 പോയിന്റോടെയാണ് ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാണ് കോഹ്‌ലി അവസാനമായി ടെസ്റ്റ് കളിച്ചത്. ഈ പരമ്പരയില്‍ ഇന്ത്യ 2-1ന് വിജയിച്ചു.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് രണ്ടാം റാങ്ക്. 913 പോയിന്റ്. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര 881 പോയിന്റുമായി മൂന്നാം റാങ്ക് നേടി.
ടീം റാങ്കിങ്ങില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനാണ് രണ്ടാം റാങ്ക്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
ബൗളര്‍മാരുടെ റാങ്കില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമിന്‍സിനാണ് ഒന്നാം സ്ഥാനം. 878 പോയിന്റ്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 862 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബഡയ്‌ക്കാണ് മൂന്നാം റാങ്ക് (851).
വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറിനാണ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം- 439 പോയിന്റ്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ രണ്ടാം സ്ഥാനത്ത് (399 പോയിന്റ്) നില്‍ക്കുന്നു. ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്‌ക്കാണ് മൂന്നാം റാങ്ക്. 387 പോയിന്റ്.
















