Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാടിനുള്ളിലെ കൂട്ടയോട്ടം

അരലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സെറിന്‍ഗതി ജൈവമണ്ഡലം അദ്ഭുതങ്ങളുടെ ഒരു മായാലോകമാണ്. അവിടത്തെ ഏറ്റവും വലിയ അദ്ഭുതമാണീ കൂട്ടയോട്ടം. തങ്ങളുടെ പാതയില്‍ കാണപ്പെടുന്ന അഗാധമായ ജലാശയങ്ങളും കുലംകുത്തിയൊഴുകുന്ന മഹാനദികളുമൊന്നും ഈ ഓട്ടക്കാര്‍ക്ക് പ്രശ്‌നമേയല്ല. തങ്ങള്‍ക്കൊപ്പമുള്ളവര്‍ കയങ്ങളില്‍ മുങ്ങിച്ചാവുന്നതും മുതലയുടെ വായില്‍പ്പെടുന്നതും അവര്‍ കാണാറില്ല

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Jul 21, 2019, 05:03 am IST
inVaradyam

അന്തമില്ലാത്തതാണ് പ്രകൃതിയുടെ വികൃതികള്‍. ചിലപ്പോള്‍ അവ നമ്മെ ചിരിപ്പിക്കും. മറ്റു ചിലപ്പോള്‍ ചിന്തിപ്പിക്കും. ഇതുരണ്ടുമല്ലെങ്കില്‍ ഉത്തരം കിട്ടാതെ കുഴയ്‌ക്കുകയും ചെയ്യും. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് എപ്പോഴും വിശദീകരണം ലഭിക്കണമെന്നുമില്ല. അത്തരമൊരു പ്രതിഭാസമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കാട്ടുമൃഗങ്ങള്‍ നടത്തുന്ന ‘കൂട്ടയോട്ടം.’ ഓരോ വര്‍ഷവും നിശ്ചിത കാലയളവില്‍ കാട്ടുമൃഗങ്ങള്‍ നടത്തുന്ന കൂട്ടയോട്ടത്തില്‍ പത്തും ഇരുപതും ലക്ഷം മൃഗങ്ങളാണ് പങ്കെടുക്കുന്നത്.

ലോകത്തിലെ ഏഴ് അദ്ഭുതങ്ങളിലൊന്നായി വനശാസ്ത്രജ്ഞരും വന്യമൃഗസ്‌നേഹികളും ചിത്രീകരിക്കുന്ന ഈ ഓട്ടത്തില്‍ സീബ്ര, കാട്ടുപശു, മാന്‍ തുടങ്ങി വിവിധയിനം മൃഗങ്ങള്‍ പങ്കെടുക്കും. ടാന്‍സാനിയയിലെ സെറിന്‍ഗതി നാഷണല്‍ പാര്‍ക്കില്‍ നിന്നും കെനിയയിലെ മസായ്‌മാര നാഷണല്‍ പാര്‍ക്കിലേക്കാണ് കൂട്ടയോട്ടം നടക്കുക. സമയം ജൂലൈ-ഒക്‌ടോബര്‍ മാസങ്ങള്‍. ആദിയും അന്തവുമില്ലാതെ കാലവും സമയവും കണക്കാക്കാതെ വീണ്ടുവിചാരമില്ലാതെ ഉന്മാദാവസ്ഥയില്‍ മൃഗങ്ങള്‍ കുതിച്ചോടുമ്പോള്‍ അവയ്‌ക്കു മുന്നില്‍ പ്രതിബന്ധങ്ങളില്ല. മുന്നില്‍ കാണുന്നതൊക്കെ തട്ടിത്തകര്‍ത്ത് മഹാപ്രവാഹമായി അവ കുതിക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ മസായ്‌മരയില്‍ തമ്പടിക്കും.

അരലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സെറിന്‍ഗതി ജൈവമണ്ഡലം അദ്ഭുതങ്ങളുടെ ഒരു മായാലോകമാണ്. അവിടത്തെ ഏറ്റവും വലിയ അദ്ഭുതമാണീ കൂട്ടയോട്ടം. തങ്ങളുടെ പാതയില്‍ കാണപ്പെടുന്ന അഗാധമായ ജലാശയങ്ങളും കുലംകുത്തിയൊഴുകുന്ന മഹാനദികളുമൊന്നും ഈ ഓട്ടക്കാര്‍ക്ക് പ്രശ്‌നമേയല്ല. തങ്ങള്‍ക്കൊപ്പമുള്ളവര്‍ കയങ്ങളില്‍ മുങ്ങിച്ചാവുന്നതും മുതലയുടെ വായില്‍പ്പെടുന്നതും അവര്‍ കാണാറില്ല. ഇരയെ കാത്ത് നദിക്കരയില്‍ പതിയിരിക്കുന്ന സിംഹം, കടുവ, കരടി, പുലി എന്നിവയുടെ ആക്രമണങ്ങളും അവ വകവയ്‌ക്കാറില്ല.  ഒരുതരം ഉന്മാദാവസ്ഥയിലാണ് ഓട്ടക്കാരായ ഓരോ മൃഗങ്ങളും മുന്നോട്ടുപോവുക.

പ്രസവത്തിന് മാസം തികഞ്ഞവയും തൊട്ടടുത്ത നാള്‍ പെറ്റുവീണ മൃഗങ്ങളും മുലകുടി മാറാത്ത കുഞ്ഞുങ്ങളും ഈ മഹാപ്രവാഹത്തില്‍ കണ്ണികളാവുന്നു. അജ്ഞാത നാടുകളിലേക്കുള്ള പ്രയാണത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഏതോ ഒരു ശക്തി അവരെ അനുവദിക്കുന്നില്ലന്നതാണ് സത്യം. ഈ ഓട്ടത്തില്‍ മൃഗങ്ങള്‍ക്ക് തങ്ങളുടെ കുട്ടികളെ നഷ്ടപ്പെടുക ഒരു സാധാരണ സംഭവം മാത്രം. മിക്ക മൃഗങ്ങളും അത് ഗൗനിക്കാറുമില്ല. എന്നാല്‍ തന്റെ പൈതലിനെ മരാ നദി നീന്തി അക്കരെയെത്തിയപ്പോള്‍ കാണാതെവന്ന ഒരു കാട്ടുപശുവിന്റെ ദൈന്യത പ്രസിദ്ധ വന്യജീവി ഫോട്ടോഗ്രാഫര്‍ അലന്റൂട്ട് അനുസ്മരിക്കുന്നുണ്ട്-ഏഴു പ്രാവശ്യമാണ് ആ മൃഗം മുന്നോട്ടും പിന്നോട്ടും നീന്തി തന്റെ പൊന്‍കുഞ്ഞിനെ കണ്ടെത്താന്‍ ശ്രമിച്ചത്. പക്ഷേ ലക്ഷ്യം നടന്നില്ല. ഒടുവില്‍ നിരാശയോടെ അവള്‍ മഹാപ്രവാഹത്തില്‍ അലിഞ്ഞുചേര്‍ന്നു…

ഈ മഹാപ്രവാഹത്തിന്റെ കാലത്ത് കാട്ടുപശുക്കള്‍ ചുരുങ്ങിയത് മൂന്നുലക്ഷം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായി ഗവേഷകര്‍ കണക്കുകൂട്ടുന്നു.

കൊടുംവേനലില്‍ പുല്ലുകള്‍ വാടിയുണങ്ങുകയും മസായ്‌മാരയില്‍ പുല്ലുകള്‍ കിളുര്‍ത്ത് പൊങ്ങുകയും ചെയ്യുമ്പോഴാണ് ഓട്ടത്തിന് കളമൊരുങ്ങുക. ‘അക്കരെ’ നാട്ടിലെ സസ്യസമൃദ്ധി അവയ്‌ക്ക് ഏതോ ജൈവചോദനകൊണ്ട് അറിയാന്‍ കഴിയുന്നതാവുമെന്ന് ഗവേഷകര്‍ കരുതുന്നു. മാര്‍ച്ചിലെ ചൂടില്‍ സെറിന്‍ ഗതിയിലെ പുല്‍മേടുകളിലെ പച്ചപ്പ് കരിഞ്ഞുണങ്ങുമ്പോഴാണ് നൂറ് കണക്കിന് കിലോമീറ്റര്‍ അകലെയുള്ള മസായ്‌മരയിലേക്ക് അവ ഓടിത്തുടങ്ങുക. അവയുടെ ജീവകോശങ്ങളുടെ ഉള്ളില്‍ത്തുടിക്കുന്ന ജനിതക ഘടകങ്ങളാണ് അതിനവയെ പ്രേരിപ്പിക്കുന്നതെന്ന് കരുതുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വന്യമായ മാറ്റത്തോടുള്ള പ്രതികരണമാണ് ഊ കൂട്ടയോട്ടമെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്.

യാത്രയില്‍ വഴിതെറ്റുക അപൂര്‍വം. തെറ്റിയാല്‍ കാത്തിരിക്കുന്നത് വിശപ്പും ദാഹവും മരണവും. വഴിയിലെ ജലസമൃദ്ധമായ തടാകങ്ങളുടെ- നുകു, മാസ്‌ക്, ലഗര്‍ജാ എന്നിവ-ചുറ്റിനുമുള്ള പുല്‍ക്കാടുകളും ക്രൂരമൃഗങ്ങളുടെ സങ്കേതമാണ്. ജലത്തില്‍ ഇരപിടിയന്മാരായ മുതലകളും ചുറ്റും കടുവ, പുലി തുടങ്ങിയ ക്രൂരജന്തുക്കളും-വന്യമൃഗങ്ങള്‍ക്ക് ഈ യാത്ര മുറതെറ്റാത്ത ഒരു മഹാദൗത്യമാണ്. ജനനവും മരണവും മാത്രമല്ല, ഇണചേരലും ഗര്‍ഭധാരണവും പ്രസവവുമൊക്കെ ഇതിനിടയില്‍ മുറതെറ്റാതെ നടക്കും. അപകടം മൂലം അംഗസംഖ്യയിലുണ്ടാവുന്ന കുറവുകള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. പുല്ലുതിന്ന് പശിയടങ്ങി ക്ഷീണമകലുമ്പോള്‍ അവ ജന്മനാടുകളെ ഓര്‍ക്കും. അപ്പോഴേക്കും, പുല്‍നാമ്പുകള്‍ മുളയ്‌ക്കുമ്പോഴേക്കും അവ മടങ്ങിയെത്തും. ഉത്തരം കിട്ടാത്ത ഈ മഹായാത്ര അനന്തമായി തുടരുന്നു; നൂറ്റാണ്ടുകളായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.