Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പിരിമുറുക്കം കുറയ്‌ക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2019, 03:26 am IST
inSamskriti

മക്കളേ, 

ടെന്‍ഷന്‍ അഥവാ മാനസിക പിരിമുറുക്കം ഇന്നു കൊച്ചുകുട്ടികളെപ്പോലും ബാധിക്കുന്ന  പ്രശ്‌നമാണല്ലോ. ഒരു യന്ത്രം ക്രമാതീതമായി ചൂടുപിടിച്ചാല്‍ അതിന്റെ പ്രവര്‍ത്തനം തകരാറിലാകും. അതുപോലെ ടെന്‍ഷന്‍ നമ്മുടെ പ്രവര്‍ത്തനക്ഷമതയേയും മാനസികമായ കഴിവുകളെയും വളരെയേറെ ബാധിക്കുന്നു. എന്നുമാത്രമല്ല, അനേക ശാരീരികരോഗങ്ങള്‍ക്കും അതു കാരണമാകുന്നു. പ്രതികൂലസാഹചര്യങ്ങളിലും അപകടസാദ്ധ്യതയുള്ളപ്പോഴും പിരിമുറുക്കം അനുഭവപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്.  എന്നാല്‍ അത്തരം പിരിമുറുക്കങ്ങള്‍ പതിവു സംഭവമാകുമ്പോള്‍ അത് നമ്മുടെ വ്യക്തിത്വത്തെതന്നെ വികലമാക്കും. മറിച്ച് മനസ്സ് ശാന്തവും സ്വസ്ഥവുമാണെങ്കില്‍ ശരിയായി ചിന്തിക്കാനും സാഹചര്യങ്ങളെ ശരിയായി വിശകലനം ചെയ്യുവാനും നമുക്കു സാദ്ധ്യമാകും.

ഒരിക്കല്‍ ഒരു കര്‍ഷകന് വയ്‌ക്കോല്‍പ്പുരയില്‍ വെച്ച് തന്റെ വാച്ച് നഷ്ടപ്പെട്ടു. ചെറുപ്പത്തില്‍ ജന്മദിനസമ്മാനമായി  മുത്തച്ഛന്‍ നല്കിയതായതുകൊണ്ട് അയാള്‍ക്ക് അതു വളരെ പ്രിയപ്പെട്ടതായിരുന്നു. വയ്‌ക്കോല്‍കൂനയില്‍ കുറെനേരം തിരഞ്ഞിട്ടും വാച്ചു കിട്ടാതായപ്പോള്‍ അയാള്‍ നിരാശനായി തിരച്ചില്‍ നിര്‍ത്തി. അവിടെ അടുത്തുതന്നെ ഒരുകൂട്ടം കുട്ടികള്‍ പന്തുകളിക്കുന്നുണ്ടായിരുന്നു. അവരോട് തന്റെ നഷ്ടപ്പെട്ടുപോയ വാച്ച് കണ്ടുപിടിക്കുന്നതിന് സഹായം തേടി. കുട്ടികള്‍ ഉടനെതന്നെ വയ്‌ക്കോല്‍പ്പുര മുഴുവന്‍ തിരഞ്ഞെങ്കിലും അവര്‍ക്കും വാച്ചു കണ്ടെത്താനായില്ല. വാച്ച് തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷ ഏറെക്കുറെ നഷ്ടപ്പെട്ടപ്പോള്‍ ഒരു കുട്ടി അയാളുടെ അടുത്തുവന്ന് വാച്ചു തിരയാന്‍ തനിക്ക് ഒരവസരം കൂടി നല്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ സമ്മതിച്ചു. കുട്ടി വയ്‌ക്കോല്‍പ്പുരയ്‌ക്കകത്തുപോയി. അല്പസമയത്തിനുള്ളില്‍ കാണാതായ വാച്ചുമായി കുട്ടി പുറത്തു വന്നു. ഇതുകണ്ട് കര്‍ഷകന്‍ അത്ഭുതസ്തബ്ധനായി. ആ കുട്ടിയുടെ വിജയരഹസ്യമെന്താണെന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, ‘ഞാന്‍ ഒന്നും ചെയ്യാതെ കുറച്ചുനേരം അവിടെ നിലത്തിരുന്നു.  ആ നിശ്ശബ്ദതയില്‍ വയ്‌ക്കോല്‍പ്പുരയുടെ ഒരു മൂലയില്‍നിന്ന് വാച്ചിന്റെ ‘ടിക് ടിക്’ ശബ്ദം കേള്‍ക്കുവാന്‍ സാധിച്ചു. പിന്നെ അതു കണ്ടുപിടിക്കുക എളുപ്പമായിരുന്നു.’ മറ്റുള്ള കുട്ടികളുടെ ശ്രദ്ധ മുഴുവന്‍ വാച്ചിനുവേണ്ടി തിരയുന്നതിലായിരുന്നു. എന്നാല്‍ ശ്രവണശക്തി എന്ന കഴിവിനെ ഉപയോഗിച്ച് വാച്ചു കണ്ടുപിടിക്കാന്‍ ആ കുട്ടിക്ക് കഴിഞ്ഞത് അവന് ശാന്തമായ മനസ്സോടെ ചിന്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. ശാന്തമായ മനസ്സ് പുതിയ  കാര്യങ്ങള്‍ കണ്ടെത്താന്‍ സമര്‍ത്ഥമാണ്.

മിക്കവാറും കവികളും എഴുത്തുകാരും ചിത്രകാരന്മാരും മറ്റു കലാകാരന്മാരുമൊക്കെ ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. അവര്‍ കഴിയുന്നതും ബാഹ്യലോകത്തെ ഒച്ചപ്പാടും ബഹളവുമില്ലാത്ത ഏകാന്തസ്ഥലങ്ങളില്‍ സമയം ചെലവഴിക്കുന്നു. സ്വാഭാവികമായും അവരുടെ മനസ്സ് ശാന്തമായിരിക്കും. ശാന്തവും ഏകാഗ്രവുമായ മനസ്സില്‍ പുതിയ ആശയങ്ങള്‍ ഉടലെടുക്കുന്നു. സ്വന്തം കഴിവുകള്‍ പ്രകടമാക്കാന്‍ അവര്‍ക്കു സാധിക്കുന്നു. അങ്ങനെ നല്ല കലാസൃഷ്ടികള്‍ ജനിക്കുന്നു. 

ടെന്‍ഷന്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ടെന്‍ഷന്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ നിന്നു ഇടയ്‌ക്ക് മാറിനില്‍ക്കുക. ഏകാന്തമായി പ്രകൃതിസൗന്ദര്യം ദര്‍ശിക്കുക. സംഗീതം ആസ്വദിക്കുക. മനസ്സിന് ഉല്ലാസം തരുന്ന പ്രവര്‍ത്തികളിലും കളികളിലും ഏര്‍പ്പെടുക. കൂട്ടുകാരോടും കൊച്ചുകുട്ടികളോടുമൊപ്പം സമയം പങ്കിടുക തുടങ്ങിയവയൊക്കെ പിരിമുറുക്കം കുറയ്‌ക്കാന്‍ സഹായകമാണ്.

ഏതു സാഹചര്യത്തിലും  വര്‍ത്തമാനനിമിഷത്തില്‍ ഏറ്റവും അത്യാവശ്യമായതെന്താണ് അതിനുമാത്രം ശ്രദ്ധ കൊടുക്കുക. മറ്റുള്ള പ്രശ്‌നങ്ങള്‍ തല്ക്കാലം മാറ്റിനിര്‍ത്തുക. ഒരു ടൈംപീസ് ഒരു വര്‍ഷംകൊണ്ട് ലക്ഷക്കണക്കിനു ‘ടിക് ടിക്’  അടിക്കാറുണ്ട്. എന്നാല്‍ ഒരു സെക്കന്റില്‍ ഒരു ‘ടിക്’ മാത്രമേ അടിക്കുകയുള്ളു. ആ ഏകാഗ്രതയാണ് അതിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള കാര്യക്ഷമത നല്കുന്നത്. അതുപോലുള്ള പ്രായോഗികരീതികള്‍ നമ്മള്‍ ഉള്‍ക്കൊള്ളണം. 

ദിവസവും കുറച്ചുനേരമെങ്കിലും മനസ്സിന് പൂര്‍ണവിശ്രമം നല്കുന്നത് നമ്മള്‍ ശീലമാക്കണം. മനസ്സിനെ ബലമായി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കരുത്. അങ്ങനെയായാല്‍ പതിന്മടങ്ങു ശക്തിയോടെ ചിന്തകള്‍ ഉയര്‍ന്നുവരും. അതു സ്പ്രിങ് അമര്‍ത്തിവയ്‌ക്കുന്നതുപോലെയേയുള്ളൂ. ചിന്തകളുടെ തുടക്കം എവിടെനിന്ന് എന്നു നോക്കണം. ചിന്തകളെ നിസ്സംഗതയോടെ വീക്ഷിക്കണം. യാതൊരു ടെന്‍ഷനും കൊടുക്കാന്‍ പാടില്ല. ശരീരത്തിലെ ഓരോ അവയവവും അയച്ചിടണം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു് വേദനയോ മുറുക്കമോ ഉണ്ടെങ്കില്‍ നമ്മുടെ ശ്രദ്ധ അതിലേക്കുപോകും. എവിടെയെങ്കിലും വേദന അനുഭവപ്പെട്ടാല്‍ത്തന്നെ അതിനെ സാക്ഷിഭാവത്തില്‍ വീക്ഷിക്കുക. അപ്പോള്‍ ടെന്‍ഷന്‍ കുറയുക മാത്രമല്ല ക്രമേണ രോഗശമനവും ഉണ്ടാകും.

ചിന്തകളുടെകൂടെ പോകരുത്. ചെമ്മണ്ണു നിറഞ്ഞ വഴിയില്‍ക്കൂടി വണ്ടിപോകുന്നതു കണ്ടിട്ടില്ലേ. പൊടി അടിച്ചുപറത്തി വണ്ടി മുന്നോട്ടുപോകും. വണ്ടി കാണുവാനേ പറ്റില്ല. അതിന്റെ പിന്നാലെയാണു നമ്മള്‍ പോകുന്നതെങ്കില്‍ പൊടിയില്‍ കുളിച്ചതുതന്നെ. റോഡരികില്‍നിന്നാലും പൊടിയടിക്കും. അതിനാല്‍ വണ്ടിവരുന്നുവെന്നു കണ്ടാല്‍ ദൂരെ മാറിനില്ക്കണം. അപ്പോള്‍ ഉയര്‍ന്നുപൊങ്ങിയ പൊടി ശാന്തമാകുന്നതു കാണാം. അതുപോലെ, നമ്മള്‍ മാറിനിന്നു ബോധപൂര്‍വ്വം ചിന്തകളെ വീക്ഷിച്ചുകൊണ്ടിരുന്നാല്‍ മനസ്സു താനേ അടങ്ങും. 

എന്നാല്‍ ഇവയെക്കാളൊക്കെ പ്രധാനം ജീവിതത്തോട് ആരോഗ്യകരമായ ഒരു സമീപനം പുലര്‍ത്തുക എന്നതാണ്. ശാന്തിയുടെയും ആനന്ദത്തിന്റെയും ഉറവിടം നമ്മുടെയുള്ളില്‍ത്തന്നെയാണ് എന്നു നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു കാഴ്‌ച്ചപ്പാടുണ്ടായാല്‍ ബാഹ്യമായ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചിലുകളും അവയുണ്ടാക്കുന്ന പിരിമുറുക്കങ്ങളും വളരെയേറെ കുറഞ്ഞുകിട്ടും. പരാജയങ്ങളില്‍ ആടി ഉലയാതിരിക്കാനും കൊച്ചു വിജയങ്ങളില്‍ അഹങ്കരിക്കാതിരിക്കാനുമുള്ള യാഥാര്‍ത്ഥ്യബോധം നമ്മള്‍ വളര്‍ത്തിയെടുക്കണം. ഇത്രയുമായാല്‍ ശാന്തിയും സന്തോഷവും കൂടുതല്‍ കാര്യക്ഷമതയും നമുക്ക് കൈവരിക തന്നെ ചെയ്യും.

 മാതാ അമൃതാനന്ദമയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.