വെല്ലിങ്ടണ്‍: ഈ ലോകകപ്പിന്റെ ഫൈനല്‍ പല ഓര്‍മകളും സമ്മാനിച്ചാണ് അവസാനിച്ചത്. ലോകകപ്പിന്റെ ഫൈനല്‍ ടൈ ആകുക,സൂപ്പര്‍ ഓവറും ടൈ ആകുക, ഒടുവില്‍ നേടിയ ബൗണ്ടറികലുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടിനെ വിജയായി പ്രഖ്യാപിക്കുക. എന്നാല്‍, കീവീസ് താരം ജിമ്മി നീഷാമിന് അത്ര നല്ല ഓര്‍മകള്‍ ആകില്ല ഈ ലോകകപ്പ് ഫൈനല്‍ സമ്മാനിച്ചത്. സൂപ്പര്‍ ഓവറില്‍ നീഷാമിന്റെ ബാറ്റിങ് കണ്ടുകൊണ്ടിരിക്കെ അന്തരിച്ചത് അദ്ദേഹത്തിന്റെ സ്‌കൂള്‍ ടീച്ചറും ആദ്യ കോച്ചുമായ ഡേവിഡ് ജെയിംസ് ഗോര്‍ഡനാണ്.
സൂപ്പര്‍ ഓവറില്‍ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ, ന്യൂസിലാന്‍ഡിനു വേണ്ടി രണ്ടാം പന്തില്‍ നീഷാം പറത്തിയ സിക്‌സര്‍ കണ്ണിലൊതുക്കിയാണ് ആദ്യ കോച്ച് വിടവാങ്ങിയതെന്ന് ആദ്ദേഹത്തിന്‍രെ മകള്‍ പറയുന്നു. ഗോര്‍ഡനെ പരിചരിക്കുന്ന നഴ്‌സാണ് ഓടിവന്നു കാര്യം പറയുന്നത്. സൂപ്പര്‍ ഓവര്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കവേ ഗോര്‍ഡന്റെ ശ്വസനത്തില്‍ തടസം അനുവഭപ്പെടുകയായിരുന്നു. നീഷമിന്റെ സിക്‌സര്‍ കണ്ടശേഷം അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നെന്നും മകള്‍. ഗോര്‍ഡന്റെ കീഴില്‍ കളി പഠിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. അഭിമാനത്തോടെ ആകും അദ്ദേഹം വിടവാങ്ങിയതെന്നു കരുതുന്നു- ഗോര്‍ഡന്റെ നിര്യാണത്തില്‍ അനുശോചിച്ച് നീഷാം ട്വീറ്റ് ചെയ്തു.
















