നാഗ്പൂര്‍: ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍ ജെ. ലിന്‍ഡ്‌നര്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, കാര്യാലയം നടന്നുകണ്ടു.
സന്ദര്‍ശനക്കാര്യം ട്വിറ്ററില്‍ കുറിച്ച വാള്‍ട്ടര്‍ ജെ. ലിന്‍ഡ്‌നര്‍, 1925ല്‍ സ്ഥാപിച്ച ആര്‍എസ്എസ് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി. ഈ മെയിലാണ് ലിന്‍ഡ്‌നര്‍ ഇന്ത്യയിലെ അംബാസിഡറായി നിയമിതനായത്. സ്ഥാനമേറ്റയുടന്‍ ചുവപ്പ് അംബാസിഡര്‍ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു.
















