ന്യൂഡല്‍ഹി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജിക്കാര്യത്തിലെ തീരുമാനം സ്പീക്കര്‍ക്ക് വിട്ടു സുപ്രീം കോടതി.. വിഷയത്തില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിമത എംഎല്‍എമാര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കേണ്ട. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ പതനം ആസന്നമായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ നാടകീയത ഏറുമെന്നും വ്യക്തം. വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നത് വരെ എംഎല്‍എമാരെ സഭ നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി. വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് എപ്പോള്‍ വേണം എങ്കിലും തീരുമാനം എടുക്കാം. തീരുമാനം എടുക്കാന്‍ സ്പീക്കറോട് ഉത്തരവിടാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും, പ്രസ്തുത തീരുമാനം തങ്ങള്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ മാത്രം വിശദമായി പരിശോധിക്കാമെന്നും സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും, എന്നാല്‍ അത് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.രാജി സ്വീകരിക്കണമെന്നോ അരുതെന്നോ നിര്‍ദ്ദേശിക്കാന്‍ നിയമനിര്‍മ്മാണ സഭയ്‌ക്കു മേല്‍ സുപ്രീം കോടതിക്കും അധികാരമില്ലെന്ന് വ്യക്തമായതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ പതനം ഉറപ്പായതായാണു കര്‍ണാടകയില്‍ നിന്നുള്ള വാര്‍ത്തകള്‍. അയോഗ്യതാ സമ്മര്‍ദ്ദം ചെലുത്തി അംഗങ്ങളെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഫലിച്ചില്ല. രാജിവച്ചവരെ മാറ്റിനിറുത്തിയാല്‍ ഭരണപക്ഷത്ത് അംഗബലം നൂറും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപിയുടെ ബലം നൂറ്റിയേഴുമാകും. ഇതോടെ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാരിനു വിജയിക്കാന്‍ സാധിക്കില്ല.
















