ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെയും സഹപരിശീലകന്മാരെയും തെരഞ്ഞെടുക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അറുപത് വയസിന് താഴെയുളളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ രാജ്യാന്തര പരിചയവും വേണം.
മുഖ്യ പരിശീലകന്‍, ബാറ്റിങ് കോച്ച്, ബൗളിങ് കോച്ച് , ഫീല്‍ഡിങ് കോച്ച്, ഫിസിയോതെറാപ്പിസ്റ്റ്, കണ്ടീഷനിങ് കോച്ച്, അഡ്്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നി പോസ്റ്റുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം മുപ്പതാണ് അവസാന തീയ്യതി.
മുഖ്യ പരിശീലകനാകാന്‍ അപേക്ഷിക്കുന്നവര്‍ ചരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും ടെസ്റ്റ് കളിക്കുന്ന ടീമിനെ പരിശീലിപ്പിച്ചവരാകണം. കൂടാതെ കുറഞ്ഞത് മുപ്പത് ടെസ്‌റ്റെങ്കിലും കളിച്ചിരിക്കണം.
രവിശാസ്ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ കോച്ചിങ് സംഘത്തിന്റെ കലാവധി 45 ദിവസം കൂടി നീട്ടിയിരുന്നു. ലോകകപ്പിനെ തുടര്‍ന്നാണിത്. ഇവരുടെ കലാവധി ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും. ആഗസ്റ്റ് മൂന്ന്് മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് വിന്‍ഡീസ് പര്യടനം. വിന്‍ഡീസ് പര്യടനത്തിനു ശേഷം ഇന്ത്യ നാട്ടില്‍ ദക്ഷിണാഫ്രിക്കയുമായി പരമ്പര കളിക്കും. സപ്തംബര്‍ 15ന് പരമ്പര ആരംഭിക്കും.
നിലവിലെ കോച്ചിങ് സംഘത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ്് ബോര്‍ഡ് വ്യക്തമാക്കി.
















