ന്യൂദല്‍ഹി: തീവ്ര മുസ്ലിം സംഘടനകളുടെ ഇരവാദ പ്രചാരണം ഏറ്റുപിടിച്ച് പ്രേമചന്ദ്രന്‍ എംപി. ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികള്‍ രാജ്യത്ത് നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് പ്രേമചന്ദ്രന്‍ ലോക്സഭയില്‍ പറഞ്ഞു. തീവ്രവാദത്തിന്റെ പേരില്‍ ഇരുപത് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെവിടുന്നതാണ് ഇന്ത്യന്‍ ക്രിമിനല്‍ നിയമസംഹിതയെന്നും അദ്ദേഹം ആക്ഷേപിച്ചു. എന്‍ഐഎ നിയമഭേദഗതി ബില്ലിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍. മുസ്ലിങ്ങള്‍ ഭീകരവാദത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും അടക്കമുള്ള തീവ്ര സംഘടനകള്‍ വര്‍ഷങ്ങളായി പ്രചാരണം നടത്തിവരുന്നുണ്ട്. ഭീകരവാദ കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ നിരപരാധികളെന്ന് വരുത്തിത്തീര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നു. ഇതിനായി പണം നല്‍കി സാമൂഹ്യ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രംഗത്തിറക്കും. രാജ്യത്ത് പല ക്രിമിനല്‍ കേസുകളിലും പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടാറുണ്ട്. ഭീകരവാദ കേസുകളിലും ഇത് സംഭവിക്കുന്നു. ഇതിനെ മതം കൂട്ടിക്കെട്ടി മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്ന തീവ്രവാദികളുടെ പ്രചാരണം ഏറ്റെടുക്കുകയാണ് പ്രേമചന്ദ്രനും.
















