ലണ്ടന്‍: ലോകകപ്പിന്റെ ഇലവനെ തെരഞ്ഞെടുത്ത് ബിബിസി. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ബിബിസി ലോക ഇലവനില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിബിസി സ്‌പോര്‍ട്‌സ് വായനക്കാരാണ് ടീമിനെ തെരഞ്ഞെടുത്തത്.
ലീഗ് ഘട്ടത്തിലും സെമിഫൈനലിലും പുറത്തെടുത്ത മികച്ച പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്.
ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം രോഹിത് ശര്‍മയും ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ഓപ്പണിംഗില്‍ എത്തും. മൂന്നും നാലും സ്ഥാനങ്ങളില്‍ രണ്ടു നായകന്മാരാണ് എത്തുന്നത്. ഇന്ത്യയുടെ വിരാട് കോലിയും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണും.
ടീമിലെ ഓള്‍ റൗണ്ടര്‍മാരായി ബംഗ്ലാ താരം ഷാക്കിബ് അല്‍ ഹസനും ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്‌സും. വിക്കറ്റ് കീപ്പറായി ഓസീസ് താരം അലക്‌സ് ക്യാരി. ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും എത്തും.
















