Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടിന് കന്നിക്കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 08:35 pm IST
in Sports

ലോഡ്‌സ്: ത്രസിപ്പിക്കുന്ന ആവേശമുയര്‍ത്തി സൂപ്പര്‍ ഓവര്‍ വരെ നീണ്ട ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് കന്നിക്കിരീടം. ന്യൂസിലന്‍ഡ് 8 വിക്കറ്റ് നഷ്റ്റത്തില്‍ 241 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് അത്ര തന്നെ റണ്‍എടുത്തു. 84 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിന് ലോകകിരീടം സമാനിച്ചത്.  ബെന്‍ സ്റ്റോക്‌സ് തന്നെയാണ് കളിയിലെ കേമന്‍.

അര്‍ദ്ധസെഞ്ചുറിയടിച്ച ജോസ് ബട്ലറും ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. സ്റ്റേക്സും ബട്ലറും ചേര്‍ന്ന 110 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിനു വേണ്ടി പാഡണിഞ്ഞത് ബട്ലറും സ്റ്റോക്‌സും. ന്യൂസിലന്‍ഡിനായി പന്തെറിഞ്ഞത് ട്രെന്റ് ബോള്‍ട്ട്. ആദ്യ പന്തില്‍ സ്റ്റോക്‌സിന്റെ ഷോട്ടില്‍ ഇന്‍സൈഡ് എഡ്ജായി പന്ത് ഉയര്‍ന്നെങ്കിലും ബാറ്റ്‌സ്മാന്മാര്‍ മൂന്ന് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തില്‍ സിംഗിള്‍. അടുത്ത പന്തില്‍  സ്റ്റോക്‌സ്  ബൗണ്ടറിയടിച്ചു. തൊട്ടടുത്ത പന്തില്‍ സിംഗിള്‍. അഞ്ചാം പന്തില്‍ ഡബിള്‍. അവസാന പന്തില്‍ ബട്ലര്‍ ബൗണ്ടറി.  ന്യൂസിലന്‍ഡിനു വിജയലക്ഷ്യം 16 റണ്‍സ്.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ പന്തെടുത്തപ്പോള്‍ കിവീസിനായി ഇറങ്ങിയത് മാര്‍ട്ടിന്‍ ഗപ്റ്റിലും ജിമ്മി നീഷവും. ആദ്യ പന്ത് വൈഡ്. തൊട്ടടുത്ത പന്തില്‍ ലോംഗ് ഓണിലേക്ക് പന്തടിച്ച നീഷം ഡബിള്‍ ഓടിയെടുത്തു. അടുത്ത പന്തില്‍ ഡീപ് മിഡ്വിക്കറ്റിലൂടെ നീഷമിന്റെ  സിക്‌സ്. വിജയലക്ഷ്യം 4 പന്തുകളില്‍ 7. അടുത്ത പന്തില്‍ ഡബിള്‍. മൂന്നു പന്തുകളില്‍ അഞ്ച്. തൊട്ടടുത്ത പന്തില്‍ വീണ്ടും രണ്ട് റണ്‍സ്. ലക്ഷ്യം രണ്ട് പന്തുകളില്‍ മൂന്ന്. അടുത്ത പന്തില്‍ ഒരു റണ്‍സ്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്.  രണ്ടാം റണ്ണിനോടിയ ഗപ്റ്റില്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന് കന്നിക്കിരീടം.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രകടനം ഇംഗ്ലണ്ടിന് തുണയായി. 

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (19), കെയ്ന്‍ വില്യംസണ്‍ (30), റോസ് ടെയ്ലര്‍ (15), ജയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഹോം (16), മാറ്റ് ഹെന്റി (4)  എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകള്‍. മിച്ചല്‍ സാന്റ്നര്‍ (5), ട്രന്റ് ബോള്‍ട്ട് (1) പുറത്താവാതെ നിന്നു.  കിവീസ് മധ്യനിരയെ തകര്‍ത്ത പ്ലങ്കറ്റിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിന് തുണയായത്. 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കിവീസിനെ മികച്ച നിലയിലേക്ക് കൊണ്ടുപോവുകയായിരുന്ന നിക്കോള്‍സ്- വില്യംസണ്‍ കൂട്ടുക്കെട്ട് തകര്‍ത്തത് പ്ലങ്കറ്റായിരുന്നു. രണ്ട് പേരേയും പുറത്താക്കിയത് പ്ലങ്കറ്റ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ നീഷാമിനേയും പ്ലങ്കറ്റ് മടക്കിയയച്ചു.

പ്ലങ്കറ്റിന് പുറമെ, വോക്സും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മാര്‍ക് വുഡിനും ജോഫ്ര ആര്‍ച്ചര്‍ക്കും ഒരോ വിക്കറ്റുണ്ട്. നേരത്തെ, മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ഈ ലോകകപ്പില്‍ ലോര്‍ഡ്‌സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.