ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം റുമാനിയയുടെ സിമോണ ഹാലെപ്പിന്. ഇന്നലെ നടന്ന ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഹാലെപ്പ് കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ നേടിയത്.
സ്‌കോര്‍: 6-2, 6-2. കേവലം 55 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ ഹാലെപ്പിനെതിരെ ഒരിക്കല്‍ പോലും സെറീനക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഹാലെപ്പ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണും നേടിയിരുന്നു.
















