Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കോണ്‍ഗ്രസ് സ്വയം കണ്ണാടി നോക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 03:58 am IST
inEditorial

കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ആശയം മുന്നോട്ടുവച്ചതും, കേന്ദ്രത്തില്‍ ആ പാര്‍ട്ടിയുടെ അധികാരക്കുത്തക അവസാനിപ്പിച്ചതും നരേന്ദ്ര മോദിയും ബിജെപിയുമാണ്. എന്നാല്‍ ഈ ആശയം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്. കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും രാജിവച്ചതോടെ ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുന്നു. എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാരിനെ രക്ഷിക്കാന്‍ വഴിവിട്ട് കളിക്കുകയാണ് കോണ്‍ഗ്രസ്സുകാരനായ സ്പീക്കര്‍. സര്‍ക്കാരിനെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പരസ്യപ്രഖ്യാപനം പ്രാവര്‍ത്തികമാക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന തങ്ങളുടെ നിര്‍ദേശം അവഗണിച്ച സ്പീക്കറെ സുപ്രീം കോടതിയും വിമര്‍ശിച്ചു. ഏതായാലും തത്ക്കാലം തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ച കോണ്‍ഗ്രസ്സും ജെഡിഎസ്സും, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ ജനവിധിയുടെ അന്തസ്സു പാലിക്കാതെ ഒരുമിച്ചുചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയാണ് ചെയ്തത്. അധികാരമേറ്റനാള്‍ മുതല്‍ അസ്ഥിരത ഈ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ഇരുപാര്‍ട്ടികള്‍ തമ്മിലും പാര്‍ട്ടികള്‍ക്കുള്ളിലും നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കിടയിലും പോര് ശക്തമാണ്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, ഉപമുഖ്യമന്ത്രി കെ. പരമേശ്വര എന്നിവര്‍ തമ്മിലുള്ള കടുത്ത ശത്രുത പലയാവര്‍ത്തി പുറത്തുവന്നു. കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് സര്‍ക്കാരുണ്ടാക്കിയത് വിഷം കുടിച്ചതുപോലെയാണെന്നും, തന്നെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഒരുഘട്ടത്തില്‍ കുമാരസ്വാമി പരിതപിച്ചു. ഇതിന്റെ തുടര്‍ച്ചയായി വേണം എംഎല്‍എമാരുടെ കൂട്ടരാജിയെ കാണാന്‍.

കര്‍ണാടകയിലെ ഭരണ പ്രതിസന്ധിയുടെ പേരില്‍ കോണ്‍ഗ്രസ്സുകാര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തു. ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട് സ്വന്തം എംഎല്‍എമാര്‍ രാജിവച്ചതില്‍ ബിജെപി എന്തുപിഴച്ചുവെന്ന് മനസ്സിലാവുന്നില്ല. എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറുകയല്ല ചെയ്തത്. സ്ഥാനം  രാജി വയ്‌ക്കുകയാണ്. ഇത് പറ്റില്ലെന്നുപറയാന്‍ കോടതിക്കുപോലും അവകാശമില്ല. എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ അത് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായതിന് തെളിവാകും. അപ്പോള്‍ കുമാരസ്വാമി രാജിവയ്‌ക്കേണ്ടിവരും. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം തെളിയും. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഈ സ്ഥിതിവിശേഷം ഒഴിവാക്കാനാവുമോയെന്നാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്.

കോണ്‍ഗ്രസ്സ് ഇപ്പോള്‍ അനാഥമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തില്‍നിന്ന് ആ പാര്‍ട്ടിക്ക് ഇനി മോചനമില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ കെട്ടിവച്ച് രാജി നാടകം കളിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതൊരു ചര്‍ച്ചാ വിഷയമാക്കി മകന്റെ കഴിവില്ലായ്‌മയ്‌ക്ക് മറയിടുകയാണ് അമ്മ സോണിയയുമായി ചേര്‍ന്ന് നെഹ്‌റു കുടുംബത്തിന്റെ വൈതാളികര്‍. നയിക്കാന്‍ ആരുമില്ലാത്ത പാര്‍ട്ടിയെ മറ്റുള്ളവര്‍ രക്ഷിച്ചുകൊള്ളണമെന്ന് പറയുന്നത് പരിഹാസ്യമാണ്. കര്‍ണാടകയില്‍ മാത്രമല്ല, അയല്‍ സംസ്ഥാനമായ ഗോവയിലും  കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടു. പത്തുപേരാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്സ് മുക്തഭാരതം വെറും അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഇന്ന് കര്‍ണാടകയിലും ഗോവയിലുമാണെങ്കില്‍, നാളെ അത് മറ്റ് സംസ്ഥാനങ്ങളിലും സംഭവിക്കാം. ഏതുവിധത്തില്‍ നോക്കിയാലും കര്‍ണാടകയിലെ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നു വ്യക്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

Kerala

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

Varadyam

പുരാതന പാരമ്പര്യവും ആധുനിക സാഹിത്യത്തിന്റെ പുതുവഴികളും

Varadyam

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

Kerala

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

‘ഇന്ത്യയെ തകർക്കാൻ ഇന്ത്യാവിരുദ്ധ ശക്തികൾക്കാവില്ല’; ലണ്ടനിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.