മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ധോണിയെ ഏഴാമത് ബാറ്റിങിന് ഇറക്കിയതിന്റെ കാരണം വ്യക്തമാക്കി ക്യാപ്ടന്‍ വിരാട് കോഹ്‌ലി. ഇന്ത്യയുടെ മുന്‍ നിരബാറ്റ്‌സ്മാന്മാര്‍ പെട്ടെന്ന് പുറത്തായ സാഹചര്യത്തില്‍ കളി വീണ്ടെടുക്കാന്‍ കോഹ്‌ലി ദിനേശ് കാര്‍ത്തിക്കിനെയും ഹാര്‍ദിക് പാണ്ഡ്യയെയും അയക്കുകയായിരുന്നു.
ധോണിയെ ഇവര്‍ക്ക് പകരം ഇറക്കാതിരുന്നത് വന്‍ വിമര്‍ശനത്തിനിടയാക്കി. ആദ്യ കുറച്ച് മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ അവസാനം ബാറ്റിങിനു അയക്കുന്ന തന്ത്രമാണ് പരീക്ഷിച്ചത്. അതായിരുന്നു ഗെയിം പ്ലാന്‍. മത്സരത്തില്‍ ധോണി ജഡേജയ്‌ക്കൊപ്പം നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. ടീമില്‍ എപ്പോഴും മികച്ച ബാലന്‍സ് ഉണ്ടായിരിക്കണം, ഒരാള്‍ പന്ത് നന്നായി അടിക്കുകയാണെങ്കില്‍, മറ്റൊരാള്‍ പിന്തുണയായി കളിക്കണം, കോഹ്‌ലി പറഞ്ഞു.
















