Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ചസ്റ്റര്‍ ട്രാജഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 03:54 am IST
in Sports

മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെയും മഹേന്ദ്ര സിങ് ധോണിയുടെയും പോരാട്ടം വിഫലമായി. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ ഇന്ത്യ 18റണ്‍സിന് തോറ്റ് പുറത്തായി. മഴമൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന് പുറത്തായി. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ സെമിയില്‍ മടങ്ങുന്നത്. ന്യൂസിലന്‍ഡ് ആകട്ടെ, തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനും യോഗ്യത നേടി. 

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് അഞ്ച് റണ്‍സ് എന്ന നിലയിലും പിന്നീട് ആറിന് 92 എന്ന നിലയിലും തകര്‍ന്നടിഞ്ഞ ഇന്ത്യയെ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജഡേജയും ധോണിയും ചേര്‍ന്ന് കരയ്‌ക്കടുപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ആരാധകരുടെ പ്രാര്‍ഥനകള്‍ വിഫലമാവുകയായിരുന്നു. ധോണി ഒരു വശത്ത് നങ്കൂരമിട്ട് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോള്‍ ജഡേജ തുടക്കം മുതല്‍ കിവീസ് ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തി. 39 പന്തില്‍ നിന്നാണ് രവീന്ദ്ര ജഡേജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

ഏഴാം വിക്കറ്റില്‍ ഇന്ത്യക്കായി ധോണിയും ജഡേജയും ചേര്‍ന്ന് നേടിയത് 116 റണ്‍സാണ്. 31-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താകുമ്പോള്‍ 92/6 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് അവിശ്വസനീയമായ പ്രകടനമാണ് ധോണിയും ജഡേജയും പുറത്തെടുത്തത്. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോണിയും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു. 59 പന്തുകള്‍ നേരിട്ട ജഡേജ നാല് വീതം ബൗണ്ടറിയും സിക്‌സറുമടക്കം 77 റണ്‍സെടുത്തു. 72 പന്തില്‍ നിന്നും ഒരു സിക്‌സറും ബൗണ്ടറിയുമടക്കം 50 റണ്‍സെടുത്ത ധോനി റണ്ണൗട്ടാകുകയായിരുന്നു. ഇതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യന്‍ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേയാണ് ടോപ് സ്‌കോര്‍.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ അത്ര വലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് അഞ്ചു റണ്‍സിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ തന്നെ തോല്‍വി ഉറപ്പായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഉജ്ജ്വല പ്രകടനം നടത്തിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ലോകേഷ് രാഹുലും വിരാട് കോഹ്‌ലിയും ഓരോ റണ്ണെടുത്ത് കൂടാരം കയറി. മാറ്റ് ഹെന്റിയുടെ പേസിന് മുന്നിലാണ് രോഹിതും രാഹുലും മടങ്ങിയതെങ്കില്‍ കോഹ്‌ലിയെ ബോള്‍ട്ട് പുറത്താക്കി. പിന്നീട് സ്‌കോര്‍ 24-ല്‍ എത്തിയപ്പോള്‍ 25 പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത ദിനേശ് കാര്‍ത്തികും മടങ്ങി. ഹെന്റിയുടെ പന്തില്‍ നീഷം പിടികൂടിയാണ് കാര്‍ത്തിക് പുറത്തായത്. ചെറുത്തുനില്‍പ്പിനു ശ്രമിച്ച ഋഷഭ് പന്ത് (56 പന്തില്‍ 32), ഹാര്‍ദിക് പാണ്ഡ്യ (62 പന്തില്‍ 32) എന്നിവര്‍ ക്ഷമ കാട്ടാതെ പുറത്തായതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി 10 ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 37 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ട്രന്റ് ബോള്‍ട്ട് 10 ഓവറില്‍ രണ്ടു മെയ്ഡന്‍ സഹിതം 42 റണ്‍സ് വഴങ്ങിയും മിച്ചല്‍ സാന്റ്‌നര്‍ 10 ഓവറില്‍ രണ്ടു മെയ്ഡനുകള്‍ സഹിതം 34 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ലോക്കി ഫെര്‍ഗൂസന്‍ 10 ഓവറില്‍ 43 റണ്‍സും ജിമ്മി നീഷാം 7.3 ഓവറില്‍ 49 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. മഴ കാരണം ചൊവ്വാഴ്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ഇന്നലെ പുനരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്.

റിസര്‍വ് ദിനത്തിന്റെ തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ബുംറ, ചാഹല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.