Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രോഗ്രസ് ഉണ്ട്, നല്ല പ്രോഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2019, 03:06 am IST
inVicharam

”ഇടത് മുന്നണിയുടെ പ്രകടന പത്രികയില്‍ 600 വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ മൂന്നുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എത്രത്തോളം നടപ്പിലാക്കി എന്നതാണ് വലിയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമേ ഇതിന്റെ പരിധിയില്‍ വരുന്നുള്ളു. അതിലേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.”

എത്ര ആത്മാര്‍ത്ഥമായ പ്രസ്താവന. ഇടത് സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ മുഖക്കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തിയത്. പ്രകടനപത്രികയില്‍ പറയാത്തതും ”നന്നായി” നടപ്പാക്കിയ കാര്യങ്ങള്‍ നിരവധിയാണല്ലൊ. അതി പ്രധാനപ്പെട്ടതേതെന്ന് ചോദിച്ചാല്‍ കസ്റ്റഡി മരണങ്ങളെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിക്കുതന്നെ അത് എണ്ണിത്തിട്ടപ്പെടുത്താനാകുന്നില്ല. ചിലകേസുകള്‍ പുരാണങ്ങളുമായി സാമ്യപ്പെടുത്താവുന്നതാണ്. ഹിരണ്യകശ്യപൂവിനെ നരസിംഹമൂര്‍ത്തി വധിച്ചത് രാത്രിയിലുമല്ല പകലുമല്ല, അകത്തുവച്ചോ പുറത്തുവച്ചോ അല്ല എന്നതുപോലെയല്ല ഇത്. ചിലര്‍ പോലീസ് സ്റ്റേഷനില്‍ മരിക്കുന്നു, മറ്റുചിലര്‍ സ്റ്റേഷന് പുറത്ത് വധിക്കപ്പെടുന്നു, മറ്റുചിലര്‍ സബ് ജയിലില്‍ വച്ചാകും. എല്ലാം പോലീസിന്റെ നിഷ്ഠൂരവും ഹൃദയഭേദകവുമായ മര്‍ദ്ദനം മൂലമാണെന്ന് മാത്രം. 

അടിയന്തരാവസ്ഥയിലെ ഉരുട്ടിക്കൊലയെകുറിച്ച് എല്ലാവര്‍ക്കുമറിയാം. ഇന്ന് അടിയന്തരാവസ്ഥയില്ല. അടിയന്തരാവസ്ഥയില്‍ കൊടിയ മര്‍ദ്ദനമേറ്റ വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം നിയമസഭയില്‍ വിധിവൈപരീത്യത്തെക്കുറിച്ച് വാചാലനായിരുന്നു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരംവരെ കസ്റ്റഡി മര്‍ദ്ദനവും മൂന്നാംമുറയും നടക്കുന്നെന്ന് പറയുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകുന്നില്ല. ആയുധം പോലീസിനുണ്ട്. നിയമത്തിന്റെ പിന്‍ബലവും ഉണ്ട്. അത് കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലാനല്ല. കേരളപോലീസിന് നല്‍കിയ പുതിയ ആയുധമാണോ കാന്താരിമുളകും കുരുമുളകു സ്‌പ്രേയും. അപരിഷ്‌കൃതമായ സംസ്ഥാനങ്ങളില്‍ നിന്നുപോലും ഇമ്മാതിരി കസ്റ്റഡി മരണങ്ങളെക്കുറിച്ച് കേള്‍ക്കുന്നില്ല. കേരളം പരിഷ്‌കൃത രാജ്യത്തിനൊപ്പമെത്തി നില്‍ക്കുകയാണെന്ന് പുരപ്പുറം കയറി വിളിച്ചുപറയുന്നവരാണ് ഭരണത്തിലും പ്രതിപക്ഷത്തുമുള്ളത്. എന്നിട്ടും എന്തേ ഇങ്ങനെ?

പ്രകടന പത്രികയില്‍ കസ്റ്റഡി മര്‍ദ്ദനവും, മരണവും അനുവദിക്കില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രി പറഞ്ഞത് അതാണ്. പ്രകടന പത്രികയില്‍ പറയാത്ത കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന്.

സ്വസ്ഥവും സ്വര്യവുമായ ജീവിതമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാല്‍ അതുമാത്രം നടക്കുന്നില്ല. കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സര്‍ക്കാര്‍തന്നെ അതിന് വഴിയൊരുക്കുന്നു. അഞ്ചുവര്‍ഷം ഒരു സാധനത്തിനും വിലകയറാന്‍ അനുവദിക്കില്ലെന്നാണ് വാഗ്ദാനം. ഇപ്പോഴിതാ എല്ലാ സാധനങ്ങള്‍ക്കും വില വാണംപോലെ കയറുന്നു.  അത് ഇന്ധന വിലകൂടുന്നതിനു ശേഷമുള്ള അനുഭവമല്ല. കുറേ മാസങ്ങളായി തുടരുകയാണ്. ഉള്ളി ഇനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. ചെറിയ ഉള്ളിക്ക് കിലോഗ്രാമിന് 80 രൂപ കവിഞ്ഞു. വലിയ ഉള്ളി അരിയാതെ തന്നെ കണ്ണില്‍ വെള്ളംനിറയും. പയര്‍വര്‍ഗ്ഗങ്ങളുടെ സ്ഥിതിയും മറിച്ചല്ല.

പച്ചക്കറി വിപ്ലവം പ്രസംഗിക്കാന്‍ കൃഷി മന്ത്രിക്ക് ആയിരം നാക്കാണ്. മൂന്നുവര്‍ഷം കടുംകൃഷി നടത്തുന്ന മന്ത്രിക്ക് കേരളീയരുടെ സ്വാദ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വരള്‍ച്ചയായതുകൊണ്ടാണ് ഇവിടെ വിലക്കയറ്റമെന്നാണ് ആശ്വസിക്കുന്നത്. ഇവിടെ ഇട്ട വിത്തൊക്കെ എന്തായി ആവോ?

വൈദ്യുതി ഉല്‍പ്പാദനം കൂട്ടുമെന്നല്ലാതെ പ്രകടന പത്രികയില്‍ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ടില്ല. ഒരുകാലത്ത് വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു കേരളം. ഇന്ന് കമ്മിയാണെന്ന് മാത്രമല്ല ഉപഭോക്താവിനെ ഷോക്കടിപ്പിക്കുന്ന നിരക്കുവര്‍ധനയുമായി. ഒരു ദാക്ഷണ്യവുമില്ലാതെ. ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവര്‍. എല്ലാ കുഴപ്പവും വടക്കുള്ളവര്‍ ഉണ്ടാക്കുന്നതാണെന്നാണ് ആരോപണം. കേരളക്കാര്‍ തെക്ക് വടക്ക് നോക്കിയാല്‍ പോര. ഏതെങ്കിലും ഒരുകാര്യത്തില്‍ മിടുക്ക് കാട്ടണം. അതില്ലാതെ പ്രോഗ്രസ് നോക്കിയാല്‍ വട്ടപ്പൂജ്യമാകും ഫലം.

നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാരുണ്യപദ്ധതി. ലോട്ടറിയില്‍നിന്നും മറ്റും ജനങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണം കൊണ്ടുള്ള പദ്ധതി അനേകായിരങ്ങള്‍ക്ക് ആശ്വാസമായി. പ്രതീക്ഷയോടെ പാവപ്പെട്ടവര്‍ ഇനിയും കാത്തിരിക്കുന്നു. അപ്പോഴാണ് പദ്ധതിതന്നെ പിന്‍വലിക്കാന്‍ തീരുമാനം. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്ന അവസ്ഥയിലായി രോഗികള്‍. ആക്ഷേപമായി. വിവാദമായി. ഒടുവില്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത മാര്‍ച്ച്‌വരെ കാരുണ്യപദ്ധതി തുടരുമെന്ന്. സിപിഎം കണ്ണൂര്‍ ലോബി, കണ്ണിലെ കരടായി കാണുന്ന ധനമന്ത്രി എടുത്തടിച്ചതുപോലെ പ്രഖ്യാപിച്ചു. അതൊന്നും നടക്കില്ലെന്ന്. ഇതും പ്രകടനപത്രികയില്‍ കാണില്ല. നിര്‍ത്തലാക്കുന്നതാവും നല്ല പ്രോഗ്രസ് !

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.