ഇടുക്കി: സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി രാജ്‌കുമാറിന്റെ കസ്റ്റഡി കൊലപാതകത്തിൽ ആരോപണ വിധേയനായി സ്ഥലം മാറി പോയ ജില്ല പോലീസ് മേധാവിയുടെ യാത്രയയപ്പ് സമ്മേളനത്തില്‍ സിപിഎം നേതാക്കള്‍ക്ക് പ്രത്യേക ക്ഷണം. സിപിഎം കാഞ്ഞാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ വര്‍ക്കി അടക്കമുള്ള സിപിഎം നേതാക്കള്‍ യാത്രയയപ്പ് യോഗത്തിലെത്തി.
രഹസ്യമായി നടത്തിയ യാത്രയയപ്പിലെ ഫോട്ടോ സിപിഎം നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തപ്പോഴാണ് സിപിഎം നേതാക്കളും യോഗത്തിനെത്തിയതായി സൂചന കിട്ടിയത്.
പുറത്തുനിന്നുള്ള ആളുകളെ ഒഴിവാക്കി പോലീസുകാര്‍ മാത്രം നല്‍കിയ യാത്രയയപ്പില്‍ സിപിഎം നേതാക്കള്‍ എത്തിയത് വിവാദമായിട്ടുണ്ട്. എന്നാല്‍ സിപിഎം നേതാക്കളെ തങ്ങള്‍ ക്ഷണിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ആദ്യം യാത്രയയപ്പ് തൊടുപുഴയിലാണ് തീരുമാനിച്ചിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതിനെ തുടര്‍ന്ന് കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
അതീവരഹസ്യമായി നടത്തിയ പരിപാടിയില്‍ സിപിഎം നേതാവ് എത്തിയതെങ്ങനെയെന്ന വിവരം വിവാദമാവുകയാണ്. രാജ്കുമാറിന് പണം കൈമാറ്റം ചെയ്യാന്‍ മൂലമറ്റത്തുള്ള ബാങ്കിന്റെ സഹായം ലഭിച്ചതായി പറയപ്പെടുന്നു. പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സിപിഎം നേതാക്കളുടെ ഇഷ്ടക്കാരനായിരുന്നുവെന്നതിന്റെ തെളിവാണ് സുനില്‍ വര്‍ക്കിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
കിരാതമായ കൊലയ്‌ക്ക് കൂട്ടുനിന്ന പോലീസ് മേധാവിയെ വെള്ളപൂശുവാനുള്ള സിപിഎം നേതാക്കളുടെ ശ്രമം വരും ദിവസങ്ങളില്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകും.
















