Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോപ്പയില്‍ കാനറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 10:11 pm IST
in Sports

റിയോ ഡി ജനീറോ: മൂന്ന് ടൂര്‍ണമെന്റുകളുടെ ഇടവേളയ്‌ക്കു ശേഷം കോപ്പ വീണ്ടും ബ്രസീലിന്. ഇന്നലെ പുലര്‍ച്ചെ മാരക്കാനയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ കോപ്പ അമേരിക്കയില്‍ മുത്തമിട്ടത്. 

ഒരു ഗോളും ഒരു അസിസ്റ്റുമായി തകര്‍ത്തു കളിച്ച ഗബ്രിയേല്‍ ജീസസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയിട്ടും പതറാതെ കളിച്ചാണ് കാനറികള്‍ 2007നുശേഷം ആദ്യമായി കിരീടം കരസ്ഥമാക്കിയത്. ബ്രസീലിന് വേണ്ടി എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജീസസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനല്‍റ്റി) എന്നിവരാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. 44-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പൗലോ ഗ്യുറേറോയുടെ വകയായിരുന്നു പെറുവിന്റെ ആശ്വാസഗോള്‍. ഈ ടൂര്‍ണമെന്റില്‍ ബ്രസീല്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. 

പരിശീലകന്‍ ടിറ്റെക്കു കീഴില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ബ്രസീലിന്റെ ഒന്‍പതാം കോപ്പ അമേരിക്ക കിരീടമാണിത്. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ബ്രസീല്‍ കോപ്പയില്‍ കിരീടം സ്വന്തമാക്കുന്നത്. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം ചൂടിയെന്ന റെക്കോര്‍ഡും ബ്രസീല്‍ കാത്തു. മൂന്നു ഗോളുമായി ബ്രസീല്‍ താരം എവര്‍ട്ടനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസനും ഫെയര്‍ പ്ലേ പുരസ്‌കാരം ബ്രസീല്‍ നായകന്‍ ഡാനി ആല്‍വ്‌സും നേടി.

കളിയുടെ 70-ാം മിനിറ്റിലാണ് ഗബ്രിയേല്‍ ജീസസ് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡ് കണ്ടും പുറത്തുപോകുന്നത്. തുടര്‍ന്നു പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും പെറുവിന് കാനറികള്‍ക്കുമേല്‍ ആധിപത്യം നേടാന്‍ കഴിഞ്ഞില്ല. പെറു താരം സാംബ്രാനോയെ ഫൗള്‍ ചെയ്തതിനാണ് രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് മാച്ചിങ് ഓര്‍ഡറും ലഭിച്ചത്. 

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ബ്രസീല്‍ കളിയുടെ 15-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. പോരാട്ടം ചൂടുപിടിച്ചു വരുന്നതിനിടെയായിരുന്നു കളിയുടെ ദിശ മാറ്റി ബ്രസീല്‍ മുന്നിലെത്തിയത്. വലതുവിങ്ങിലൂടെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനു തൊട്ടുവെളിയില്‍ തടയാനെത്തിയ പെറു ഡിഫറന്‍ഡറെ മറികടന്ന് ജീസസിന്റെ തകര്‍പ്പന്‍ ക്രോസ് ബോക്‌സില്‍ നില്‍ക്കുകയായിരുന്ന എവര്‍ട്ടനെ ലക്ഷ്യമാക്കി നല്‍കി. പന്ത് കാലില്‍ കൊരുത്ത എവര്‍ട്ടന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ അനായാസം പെറു വല കുലുക്കി (1-0). ഗോളി മാത്രം മുന്നില്‍ നില്‍ക്കെ എവര്‍ട്ടന്റെ അനായാസ ഫിനിഷ്. 

തുടര്‍ന്നും ബ്രസീല്‍ മുന്നേറ്റങ്ങളായിരുന്നു മത്സരത്തില്‍. ഇടയ്‌ക്ക് ഗ്യുറേറോയുടെ നേതൃത്വത്തില്‍ പെറുവും ചില മുന്നേറ്റങ്ങള്‍ നടത്തി. 44-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി പെറു സമനില ഗോളും കണ്ടെത്തി. ബോക്‌സിനുള്ളില്‍ പെറു മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ പന്ത് ബ്രസീല്‍ താരം തിയാഗോ സില്‍വയുടെ കയ്യില്‍ കൊണ്ടതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു സമനില ഗോള്‍. വാറിന്റെ സഹായത്തോടെ ഒന്നുകൂടി ഉറപ്പിച്ച് റഫറി പെറുവിന് പെനാല്‍റ്റി അനുവദിച്ചു. പെറു നായകന്‍ പൗലോ ഗ്യൂറേറോയെടുത്ത കിക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസനെ മറികടന്ന് ലക്ഷ്യം കണ്ടു. സ്‌കോര്‍ 1-1. കളി പരിക്ക് സമയത്തേക്ക് കടന്നതോടെ ബ്രസീല്‍ വീണ്ടും ലീഡെടുത്തു.പെറു ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ ആര്‍തര്‍ ബോക്‌സിനു തൊട്ടുമുന്‍പില്‍ വച്ച് പന്ത് തൊട്ട് ഇടതുവശത്ത് ഗബ്രിയേല്‍ ജീസസിനു മറിച്ചു. പന്ത് കാലില്‍ കൊരുത്ത് പെറു ബോക്‌സിന്റെ ഒത്ത നടുക്കലേയ്‌ക്ക് നീങ്ങി ജീസസിന്റെ കിടിലന്‍ ഷോട്ട്, പന്ത് വലയില്‍. ഇതോടെ ആദ്യപകുതില്‍ കാനറികള്‍ 2-1ന് മുന്നില്‍.

രണ്ടാം പകുതിയിലും ബ്രസീലിന്റെ ആധിപത്യമായിരുന്നു. ഇതിനിടെ 70-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് പുറത്തുപോയത് ബ്രസീലിന് തിരിച്ചടിയാവുമെന്ന് തോന്നിച്ചു. എന്നാല്‍ 10 പേരായി ചുരുങ്ങിയിട്ടും ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ബ്രസീല്‍ 90-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൂന്നാം ഗോളും നേടി. പെറു ബോക്‌സിനുള്ളില്‍ എവര്‍ട്ടനെ പ്രതിരോധ ഭടന്‍മാര്‍ വീഴ്‌ത്തിയതിനായിരുന്നു പെനല്‍റ്റി. ‘വാറി’ന്റെ സഹായത്തോടെ റഫറി പെനല്‍റ്റി ഒന്നുകൂടി ഉറപ്പാക്കിയതിനു പിന്നാലെ പകരക്കാരന്‍ താരം റിച്ചാര്‍ലിസന്റെ കിക്ക് വലയില്‍ കയറിയതോടെ 12 വര്‍ഷത്തിനുശേഷം കോപ്പ അമേരിക്ക കിരീടം ബ്രസീലിന്റെ ഷോക്കേസിലേക്ക്.

എവര്‍ട്ടനും ആല്‍വസും അലിസണും കോപ്പയിലെ താരങ്ങള്‍

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക കിരീടനേട്ടത്തിനൊപ്പം പ്രധാന പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കി ബ്രസീലിയന്‍ താരങ്ങള്‍. കാനറി പ്രതിരോധത്തിലെ കരുത്തന്‍ ഡാനി ആല്‍വസ് ടൂര്‍ണമെന്റിലെ താരമായപ്പോള്‍ ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ പാദുകം മൂന്ന് ഗോളുമായി എവര്‍ട്ടണ്‍ സ്വന്തമാക്കി. മൂന്ന് ഗോളുകള്‍ നേടിയ പെറു നായകന്‍ പൗലോ ഗ്യുറേറോയെ മറികടന്നാണ് എവര്‍ട്ടണ്‍ സ്വര്‍ണ പാദകും നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് ബ്രസീലിന്റെ അലിസണിന്.

ഡാനി ആല്‍വസിനെ സംബന്ധിച്ച് കരിയറിലെ 40-ാം കിരീടമാണിത്. ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് 36കാരനായ ആല്‍വേസ് ഇതുവഴി സ്വന്തമാക്കി. സ്പാനിഷ് ക്ലബ് സെവിയയ്‌ക്കുവേണ്ടി അഞ്ചും ബാഴ്സലോണക്കുവേണ്ടി 23ും യുവന്റസിനുവേണ്ടി രണ്ടും പിഎസ്ജിക്കുവേണ്ടി നാലും കിരീടങ്ങള്‍ ആല്‍വസ് നേടിയിട്ടുണ്ട്. കൂടാതെ ബ്രസീലിന്റെ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളിലും രണ്ട് കോണ്‍ഫെഡറേഷന്‍ കപ്പിലും അദ്ദേഹം പങ്കാളിയായി.

ഗോള്‍ഡണ്‍ ഗ്ലൗ നേടിയ അലിസണ്‍ ബെക്കറിനാകട്ടെ ഇത് സീസണിലെ മൂന്നാം ഗോള്‍ഡണ്‍ ഗ്ലൗവാണ്. നേരത്തെ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും അലിസണായിരുന്നു ഗോള്‍ഡന്‍ ഗ്ലൗ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.