Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ണാടകയില്‍ ഇലപൊഴിയും കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2019, 10:10 pm IST
inEditorial

ദിവസേന ഭരണപക്ഷത്തുനിന്ന് എംഎല്‍എമാര്‍ കൊഴിഞ്ഞുവീഴുന്ന കര്‍ണാടകയില്‍ രാഷ്‌ട്രീയം ആകെ കലങ്ങിമറിയുന്നു. രാജിവച്ച ഭരണപക്ഷ എംഎല്‍എമാരുടെ എണ്ണം 14 ആയി. ഇവരില്‍ പതിനൊന്നുപേരും കോണ്‍ഗ്രസ്സുകാരാണ്. ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴും. രാജി സ്വീകരിക്കുമോയെന്ന് ബുധനാഴ്ച അറിയാം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മറികടക്കാന്‍, തങ്ങളേക്കാള്‍ ചെറിയവരായ ജനതാദള്‍ എസ്സിന് മുന്നില്‍ചെന്ന് മുട്ടുമടക്കിയതിന്റെ ഫലം കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടിരിക്കുന്നു. ബിജെപി വിരോധം മാത്രം കൈമുതലായുള്ള ഇത്തരമൊരു സഖ്യത്തിന് ആയുസ്സുണ്ടാവില്ലെന്ന് അന്നുതന്നെ വിലയിരുത്തപ്പെട്ടതാണ്.

 ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന ചൊല്ല്, കര്‍ണാടകയെ സംബന്ധിച്ചാവുമ്പോള്‍ ഏച്ചുകെട്ടിയത് ചിതറിപ്പോകും എന്നാക്കാം. പാര്‍ട്ടിയുടെ സാമാജികര്‍ ചിതറിത്തെറിച്ചുപോവുകയാണ് ഇപ്പോള്‍. ഹൈക്കമാന്‍ഡ് നിയോഗിച്ച കെ.സി. വേണുഗോപാല്‍ എന്ന മേല്‍നോട്ടക്കാരന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കുന്നില്ല. പിന്‍വാതിലിലൂടെ ആയാലും കര്‍ണാടകം പിടിച്ചതോടെ പാര്‍ട്ടിയിലെ, തന്ത്രങ്ങളുടെ ആശാനായി വിശേഷിപ്പിക്കപ്പെട്ട വേണുഗോപാലിനിപ്പോള്‍ തലപുകയ്‌ക്കാനേ സമയമുള്ളൂ. മുംബൈയില്‍ ചര്‍ച്ച കൊടുമ്പിരിക്കൊള്ളുന്നു. രാജിക്കാര്‍ക്ക് മന്ത്രിസ്ഥാനംനല്‍കി തിരിച്ചുകൊണ്ടുവരാനാണത്രെ നീക്കം. എങ്കില്‍ ഭരണകക്ഷി എംഎല്‍എമാരെ ഒന്നടങ്കം മന്ത്രിയാക്കേണ്ട ഗതികേടിലായിരിക്കും കോണ്‍ഗ്രസ് ചെന്നുപെടുക.

 രാഷ്‌ട്രീയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അവയെ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്താനും കോണ്‍ഗ്രസ്സിന് ഇനിയും കഴിയുന്നില്ല എന്നതിന്റെ പുത്തന്‍ ഉദാഹരണമാണ് കര്‍ണാടക സംഭവം. പ്രസ്താവനകളും പ്രഖ്യാപനവുമല്ല ജനത്തിന് ഇന്നുവേണ്ടത്. നടപടികളും അതുവഴിയുള്ള ഫലങ്ങളുമാണ്. ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് ഏറെക്കുറെ അപരിചിതമായിരുന്നു ആ ശൈലി, കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിലൂടെ അവര്‍ കണ്ടറിഞ്ഞു. അതിന്റെ ഫലമായാണ് ലോകസഭാ തെരെഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഭരണമുന്നണി തൂത്തെറിയപ്പെട്ടത്. സ്വാഭാവികമായും ജനങ്ങളുടെ ഭാഗത്തുനില്‍ക്കാന്‍ എംഎല്‍എമാരും തയാറാകും. അതാണിപ്പോള്‍ കാണുന്നത്. അത് ജനങ്ങളുടെ തീരുമാനംതന്നെയാണ്. കപ്പിത്താനില്ലാത്ത കോണ്‍ഗ്രസ് അതിനെ നേരിടാന്‍ പാടുപെടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.