ലീഡ്‌സ്: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഏകദിനക്രിക്കറ്റില്‍ വിക്കറ്റുകളുടെ സെഞ്ചുറി തികച്ചു. ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ദിമുത്തു കരുരണരത്‌നയെ കീപ്പര്‍ ധോണിയുടെ കൈകളിലെത്തിച്ചാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്.
57 മത്സരങ്ങളില്‍ നിന്നാണ് ബുംറ നൂറ് വിക്കറ്റ് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വേഗമേറിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ്. 56 മത്സരങ്ങളില്‍ നൂറ് വിക്കറ് നേടിയ മുഹമ്മദ് ഷമിയാണ് ബുംറയ്‌ക്ക് മുന്നിലുളള ഇന്ത്യന്‍ താരം. വേഗത്തില്‍ നൂറ് വിക്കറ്റ് കൊയ്യുന്ന ലോകത്തെ ഏഴാമത്തെ ബൗളറാണ് ബുംറ.
















