കൊച്ചി : ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റിലായ വൈദികന്‍ റിമാന്‍ഡ് ചെയ്തു. കൊച്ചി കണ്ണമാലി സ്വദേശി ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോസഫിനെ തോപ്പുംപടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
പ്രതിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും, പോക്‌സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി പെരുമ്പടം ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പീഡനശ്രമം ഉണ്ടായതിനെ തുടര്‍ന്ന് ആറു കുട്ടികള്‍ ബോയ്‌സ് ഹോമില്‍ നിന്ന് പുറത്തേക്ക് ഓടി.
വഴിയില്‍വെച്ച് പ്രദേശവാസിയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ബോയ്‌സ് ഹോമിലെത്തി തന്ത്രപൂര്‍വം പുരോഹിതനെയും കൂട്ടി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
15 കുട്ടികളാണ് ബോയ്‌സ് ഹോമില്‍ കഴിയുന്നത്. നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെുമാണ് ഇവിടെ കഴിയുന്നത്.
















