പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേടിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത. പ്രളയത്തെ തുടര്‍ന്ന് കൊട്ടിഘോഷിച്ച നവകേരള നിര്‍മ്മാണം വാഗ്ദാനത്തിലൊതുങ്ങി. ആരെന്ത് കാട്ടിക്കൂട്ടിയാലും സര്‍ക്കാര്‍ ന്യായീകരിക്കുന്നത് അപലപനീയം ആണെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ ജനം വിശ്വസിച്ചതിന്റെ ഫലമായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. ആ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ജനത്തിന്റെ പ്രതികരണമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയമെന്നും മാര്‍ത്തോമാ സഭാ പ്രസിദ്ധീകരണമായ മലങ്കര സഭാതാരകയിലെ കത്തില്‍് ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ഏഴുതിയ ലേഖനത്തില്‍ പറയുന്നു.
പ്രളയ ദുരിതാശ്വാസത്തിന് കോടിക്കണക്കിന് രൂപ വിവിധ ഇടങ്ങളിലായി ലഭിച്ചെങ്കിലും അതൊന്നും പിണറായി സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ മോടി പിടിപ്പിക്കാനുള്ള നടപടികള്‍ ശരിയല്ല.ആന്തൂര്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടുന്നതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് അപലപനീയമാണെന്നും ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത പറയുന്നു.
















