ഹീഡിങ്‌ലി: അഫ്ഗാനിസ്ഥാന്റെ കൗമാരതാരം ഇക്രം അലി ഖില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 27 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്തു. ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ 92 പന്തില്‍ 86 റണ്‍സ് നേടിയാണ് ഇക്രം സച്ചിനെ റെക്കോഡ് പുസ്തകത്തില്‍ നിന്ന് പടിയിറക്കിയത്. ലോകകപ്പില്‍ ഒരു പതിനെട്ടുകാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 1992 ലെ ലോകകപ്പില്‍ സച്ചിന്‍ കുറിച്ചിട്ട 84 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്.
ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാനായതില്‍ അഭിമാനമുണ്ട്. ഇത് എന്നെ സന്തോഷവാനാക്കുന്നു ,ഇക്രം പറഞ്ഞു.
ശ്രീലങ്കയുടെ മുന്‍ വിക്കറ്റ കീപ്പര്‍ കുമാര്‍ സംഗക്കാരയാണ് ഇക്രമിന്റെ റോള്‍ മോഡല്‍. ഞാന്‍ ബാറ്റ് ചെയ്യുമ്പോഴൊക്കെ സംഗക്കാരയെ ഓര്‍ക്കും. സ്‌ട്രൈക്ക് റോട്ടേറ്റ്് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. അതാണ് സംഗക്കാരയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതെന്ന് ഇക്രം കൂട്ടിച്ചേര്‍ത്തു.
















