ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തിന് കൈനിറയെ നല്‍കി കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട് പോയവര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയാണ് നികുതി വിഹിതത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. 20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹതമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 19,038.17 കോടി രൂപയായിരുന്നു.
എക്‌സൈസ് നികുതിയായ 1103 കോടി രൂപയും, കസ്റ്റംസ് നികുതിയായി 1456 കോടി രൂപയും, ആദായനികുതിയായി 5268.67 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ 5508.49 കോടി രൂപയും, കോര്‍പറേറ്റ് നികുതിയായി 6892.17 കോടി രൂപയും കേന്ദ്രം കേരളത്തിന് നല്‍കും.
കേരളത്തിലെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ഫണ്ട്
തേയില ബോര്‍ഡ് 150 കോടി, കോഫി ബോര്‍ 120 കോടി, റബര്‍ ബോര്‍ഡ് 170 കോടി, സുഗന്ധവിള ഗവേഷണകേന്ദ്രം 120 കോടി, കശുവണ്ടി ബോര്‍ഡ് 1 കോടി, സമുദ്രോത്പന്ന കയറ്റുമതി ബോര്‍ഡ് 90 കോടി, ഫിഷറീസ് ബോര്‍ഡ് 249.61 കോടി,കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 46.7 കോടി.
















