ചെന്നൈ: രാജ്യ വിരുദ്ധ പരാമര്‍ശം നടത്തിയ എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയ്‌ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ. നിരോധിത സംഘടനയായ എല്‍ടിടിഇക്ക് അനുകൂല പരാമര്‍ശം നടത്തിയെന്ന കേസിലാണ് വി. ഗോപാലസ്വാമി എന്ന വൈക്കോയ്‌ക്ക് ചെന്നൈ കോടതി ഒരു വര്‍ഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ചത്.
2008-ല്‍ രാജ അണ്ണാമലൈ ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് വൈക്കോ വിവാദ പരാമര്‍ശം നടത്തിയത്. നിരോധിത സംഘടനയായ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു ഏക രാജ്യമായി തുടരില്ല എന്നായിരുന്നു വൈക്കോയുടെ പരാമര്‍ശം. ഇത് വിവാദങ്ങള്‍ക്ക് വഴിതുറന്നതോടെ 2009-ല്‍ വൈക്കോയ്‌ക്കെതിരെ സെക്ഷന്‍ 124-അ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി.















