ന്യൂദല്‍ഹി : പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതി ഈ മാസം 17ന് വിധി പറഞ്ഞേക്കും. ഭീകരപ്രവര്‍ത്തനം, ചാരപ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് പാക്കിസ്ഥാന്‍ ആരോപിച്ചത്.
ഇന്ത്യക്ക് വേണ്ടി ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ചായിരുന്നു 2017 ഏപ്രിലില്‍ പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്‌ക്ക് വിധിച്ചത്.
ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്‌ട്ര കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ്സ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് അന്താരാഷ്‌ട്ര കോടതിയില്‍ ഇന്ത്യ വാദിച്ചിരിക്കുന്നത്.
















