Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഷ്‌ട്രീയം കുട്ടിക്കളിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 04:31 am IST
in Editorial

ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഭരണത്തെ സ്തുതിക്കാന്‍ ബ്രിട്ടീഷുകാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ഈ പാര്‍ട്ടിയുടെ തലപ്പത്ത് മഹാത്മാഗാന്ധി എത്തിയതോടെയാണ് ഇതൊരു ദേശീയപ്രസ്ഥാനമായി മാറിയത്. സ്വാതന്ത്ര്യസമരത്തിന്റെ നായകത്വം വഹിച്ച കോണ്‍ഗ്രസിനെ നയിച്ചവര്‍ ഏറെയോഗ്യരും പ്രഗത്ഭമതികളുമാണ്.

സ്വാതന്ത്ര്യ സമ്പാദനത്തോടെ ഈ പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതായെന്നും ഇതിനെ പിരിച്ചുവിടണമെന്നും ഗാന്ധിജി നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ അധികാരത്തിന്റെ മത്തുപിടിച്ച ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ചിലനേതാക്കള്‍ ഗാന്ധിജിയുടെ ഉപദേശം അവഗണിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രഭരണം ഏറ്റെടുത്ത് മുന്നോട്ടുപോയി. ഗാന്ധിജി സൃഷ്ടിച്ച ദേശീയതയുടെയും രാഷ്‌ട്രീയത്തിന്റെയും ബാങ്ക്ബാലന്‍സ് മുതലെടുത്ത് കോണ്‍ഗ്രസ് ദീര്‍ഘകാലം അധികാരം  കയ്യാളി.

ഗാന്ധിജിയുടെ കോണ്‍ഗ്രസ് എന്നോ മണ്‍മറഞ്ഞു. എന്നിട്ടും ഗാന്ധിയുടെ പേര് വില്‍പ്പനച്ചരക്കായി നെഹ്‌റു കുടുംബം അധികാരവ്യാപാരം നടത്തുകയായിരുന്നു. ചിലരെ ചിലനേരങ്ങളില്‍ കബളിപ്പിച്ചുനിര്‍ത്താം. എന്നാല്‍ എല്ലാവരേയും എല്ലാകാലത്തും കബളിപ്പിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിലെ സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഗാന്ധിജിയുമായി പുലകുളി ബന്ധംപോലും ഇല്ലാത്ത കുടുംബം ഗാന്ധിജിയുടെ കുടുംബമെന്ന് ധരിപ്പിച്ച് സമര്‍ത്ഥമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇന്ദിരയില്‍ തുടങ്ങിയ ആ വ്യാജവ്യാപാരം ഇങ്ങേയറ്റം രാഹുലില്‍ എത്തിനില്‍ക്കുകയാണ്. പേരിനൊപ്പം ഗാന്ധിയെ കൂട്ടിക്കെട്ടിയുള്ള കപടനാടകം രാഹുലിലെത്തിയപ്പോള്‍ ജനംതിരിച്ചറിഞ്ഞു.

അതുകൊണ്ടാണ് ഗാന്ധിജിയുടെ പേരുപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പുകളിലെല്ലാം നേട്ടംകൊയ്ത കോണ്‍ഗ്രസ്, രാഹുല്‍ നായകനായപ്പോള്‍ തകര്‍ന്നടിഞ്ഞത്. ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സകലമാന അവിഹിത കൂട്ടുകെട്ടുണ്ടാക്കിയിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള അര്‍ഹതപോലും ഇല്ലാതായി. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സാധാരണമാണ്, ബിജെപിക്ക് 1984ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വി ഭയാനകമായിരുന്നു.

രണ്ടുസീറ്റില്‍ മാത്രമാണ് ജയിക്കാനായത്. അടല്‍ ബിഹാരി വാജ്‌പേയി പോലും തോറ്റു. പാര്‍ട്ടിയില്‍ ഒരുപൊട്ടിത്തെറിയും ഉണ്ടായില്ല. ഒരിടത്തും കൂട്ടരാജിയോ കൂട്ടക്കരച്ചിലോ ഉണ്ടായില്ല. ആശയത്തില്‍ ഉറച്ചുനിന്ന് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച പാര്‍ട്ടി ഇന്ന് ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷിയാണ്. ഇന്ത്യയുടെ ഭരണം നയിക്കുന്ന കക്ഷിയാണ്.

കോണ്‍ഗ്രസിന് ഇന്ന് 52 അംഗങ്ങളുണ്ട്. അത് ചെറിയ കാര്യമല്ലെന്ന് ഒരുപക്ഷെ സാധാരണ പ്രവര്‍ത്തകര്‍ ആശ്വസിച്ചേക്കും. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിരിക്കുന്ന രാഹുലിന്  അത് സഹിക്കാന്‍പോലും കഴിയുന്നില്ല. അധ്യക്ഷസ്ഥാനത്തിരിക്കാന്‍ ഇനി ഞാനില്ലെന്ന നിലപാടിലാണ് രാഹുല്‍. അല്ലെങ്കിലും ഒരു ഗൗരവമുള്ള രാഷ്‌ട്രീയക്കാരനാണെന്ന് തെളിയിക്കാന്‍ രാഹുലിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ ഉടനീളം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ നുണപ്രചാരണം നടത്തുകമാത്രമായിരുന്നു പരിപാടി. നരേന്ദ്രമോദി കള്ളനെന്ന ആരോപണം എല്ലായിടത്തും വിളമ്പി.

എല്‍പി സ്‌കൂളിലെ വികൃതിയായ കുട്ടിയെപ്പോലെയായിരുന്നു പെരുമാറ്റം. ജനങ്ങള്‍ക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത വൈകൃതങ്ങള്‍ പ്രകടിപ്പിച്ച രാഹുല്‍, രാജിസന്നദ്ധതയില്‍നിന്ന് പിന്‍വാങ്ങണമെന്ന കോണ്‍ഗ്രസുകാരുടെ ആവശ്യം  ആവര്‍ത്തിച്ച് നിരാകരിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ രാജിക്കത്ത് പുറത്തുവിട്ട് വിദേശത്തേക്ക് പോകാനാണ് രാഹുലിന്റെ തീരുമാനം.

മെയ് 25ന് ചേര്‍ന്ന വര്‍ക്കിംഗ് കമ്മറ്റിയിലാണ് അധ്യക്ഷസ്ഥാനം മതിയായെന്ന് രാഹുല്‍ അറിയിച്ചത്. രാഷ്‌ട്രീയം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. കുട്ടിത്തം മാത്രം കൈമുതലായുള്ള തനിക്ക്, ഈ പണി പറ്റിയതല്ലെന്ന് രാഹുല്‍ തെളിയിച്ചു. അണികളോടും ജനങ്ങളോടും വഞ്ചനകാട്ടി ഒളിച്ചോടുന്നതിന് മുന്‍പ് പ്രധാനമന്ത്രിയേയും രാജ്യത്തേയും അവഹേളിക്കാന്‍ ശ്രമിച്ചതിന് നിരുപാധികം മാപ്പുപറയുകയാണ് രാഹുല്‍ ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

India

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

India

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

Kerala

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

പുതിയ വാര്‍ത്തകള്‍

വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ വഴിയിലാക്കി സ്വകാര്യ ബസുകൾ; സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.