ബര്‍മിങ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ എം.എസ്. ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിമരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മത്സരത്തോടെ ധോണി അരങ്ങോഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ഈ ലോകകപ്പിനുശേഷം ധോണി ഇന്ത്യക്കായി കളിക്കുന്ന കാര്യം സംശയമാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥാന്‍ വെളിപ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സിയായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐയും ടീം മാനേജ്‌മെന്റും ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച്് പ്രതികരിച്ചിട്ടില്ല.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട താരങ്ങളിലൊരാളാണ് ധോണി. പല മത്സരങ്ങളിലും ധോണിയുടെ
മെല്ലേപ്പോക്കിനെ മുന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും എതിരായ മത്സരങ്ങളിലെ ധോണിയുടെ പ്രകടനത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഗൗരവ് ഗാംഗുലിയുമൊക്കെ വിമര്‍ശിച്ചു.
ലോകകപ്പിലെ ഏഴ് ഇന്നിങ്ങ്‌സില്‍ ധോണി 223 റണ്‍സ് നേടി. 93 ല്‍ കൂടുതലാണ് സ്‌ട്രൈക്ക് റേറ്റ്. പക്ഷെ പഴയതുപോലെ സ്‌ട്രൈക്ക് കൈമാറുന്നതിലും കൂറ്റന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താനും ധോണിക്ക്് കഴിയുന്നില്ല.
















