ചെസ്റ്റര്‍ ലീ സ്ട്രീറ്റ്്: ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍. ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ അവര്‍ അമ്പത് ഓവറില്‍ എട്ട്് വിക്കറ്റിന് 305 റണ്‍സ് നേടി.
ജോണി ബെയര്‍സ്‌റ്റോ 99 പന്തില്‍ 106 റണ്‍സ് നേടി. പതിനഞ്ച് ഫോറും ഒരു സിക്‌സറും അടിച്ചു. ഈ ലോകകപ്പില്‍ ബെയര്‍സ്‌റ്റോയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ഇന്ത്യക്കെതിരെയും ബെയര്‍സ്‌റ്റോ നൂറ് തികച്ചിരുന്നു. ലോകകപ്പില്‍ അലന്‍ ലാമ്പിനുശേഷം ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലീഷ് ബാറ്റ്‌സ്മാനാണ് ബെയര്‍സ്‌റ്റോ.
ആദ്യ വിക്കറ്റില്‍ ജേസണ്‍ റോയിക്കൊപ്പം 123 റണ്‍സ് അടിച്ചുകൂട്ടി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിന് ഉശിരന്‍ തുടക്കം സമ്മാനിച്ചു. 61 പന്തില്‍ 60 റണ്‍സുമായി റോയി മടങ്ങി. ജോ റൂട്ടിനൊപ്പം രണ്ടാം വിക്കറ്റില്‍ 71 റണ്‍സ്് കൂട്ടിച്ചേര്‍ത്തു. റൂട്ട്് 25 പന്തില്‍ 24 റണ്‍സുമായി കളം വിട്ടു. പിന്നാലെ ബെയര്‍സ്‌റ്റോയും വീണു. ഹെന്റിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്.
ബെയര്‍സ്‌റ്റോ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ സ്‌കോറിങ് റേറ്റ് കുറഞ്ഞു. ക്യാപ്റ്റന്‍ മോര്‍ഗന്‍ 40 പന്തില്‍ 42 റണ്‍സ് നേടി. ജോസ് ബട്‌ലര്‍ (11), ബെന്‍ സ്‌റ്റോക്‌സ് (11), ക്രിസ് വോക്‌സ് (4), റഷിദ് (16) എന്നിവര്‍ അനായാസം കീഴടങ്ങി.
ന്യൂസിലന്‍ഡിനായി ബോള്‍ട്ട്, ഹെന്റി, നീഷാം എന്നിവര്‍ രണ്ട് വിക്കറ്റ വീതമെടുത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ലോകകപ്പിന്റെ സെമിയില്‍ കടക്കും.
















