Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇനി ജനം പറയും; കേട്ടേ പറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 03:41 am IST
inVicharam

രാഷ്‌ട്രീയത്തിലെ പുരോഗമനവാദികള്‍ രാഷ്‌ട്രീയ പുനര്‍നിര്‍മ്മാണത്തിന് തയ്യാറാവണം. അതുവഴി പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ അവര്‍ക്കുപറ്റിയ തെറ്റുകള്‍ മനസ്സിലാക്കണം. കാലംമാറുന്നത് മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്നതാണ് പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ക്കുപറ്റിയ പിശക്. അവരിപ്പോഴും പഴയ ആദര്‍ശവും വച്ചുകൊണ്ടുള്ള യുദ്ധത്തിലാണ്. സാമൂഹിക മാറ്റങ്ങള്‍ (social mobility), പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ഭൂമിശാസ്ത്രപരമായ അനൈക്യം, വ്യത്യസ്ഥ സാംസ്‌കാരിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം തുടങ്ങി സമ്മതിദായകരെ സ്വാധീനിക്കുന്ന ഒന്നുംതന്നെ പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ കൈകാര്യം ചെയ്യുന്നില്ല. കാലം മാറിയത് അറിയാതെപോയ അവര്‍ ജനങ്ങളില്‍നിന്ന് അകന്നു. 

എന്തുകൊണ്ട് ചില മുഖ്യധാരാ രാഷ്‌ട്രീയകക്ഷികള്‍ക്ക് ജനങ്ങളുടെ ഇടയില്‍ മുഖം നഷ്ടപ്പെടുന്നുവെന്ന ചോദ്യത്തിനുത്തരം ഒരുപക്ഷെ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പാരമ്പര്യ രാഷ്‌ട്രീയകക്ഷികളുടെ വിലയിരുത്തലും സര്‍ക്കാര്‍ പോളിസിയും/സ്‌കീമും തമ്മിലുള്ള വിടവാണ് അഭിപ്രായഭിന്നതക്കുള്ള കാതലായകാരണം. ആഗോളവത്കരണത്തിന്റെ ഫലമായി ജനങ്ങള്‍ക്കിടയിലുണ്ടായ വരുമാനത്തിലധിഷ്ഠിതമായ അകല്‍ച്ച പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. വോട്ടുചെയ്യുന്നവന്‍ പറയുന്നത് പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ ശ്രദ്ധിക്കണം. 2016ല്‍ മാക്രോണ്‍ (ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ്) ചെയ്തത് നോക്കൂ. ഫ്രാന്‍സിന്റെ ചരിത്രത്തിലാദ്യമായി വീടുവീടാന്തരം കയറിയിറങ്ങി. ആളുകള്‍ പറഞ്ഞകാര്യങ്ങള്‍ മാക്രോണ്‍ തന്റെപ്രചാരണത്തിന്റെ മുഖ്യഅജണ്ടയാക്കി. 

പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ക്ക് സംഘടനാ സംവിധാനം തീരെയില്ല. തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയാണ് സംഘടനാ സംവിധാനം നിലനില്‍ക്കുന്നതെന്നാണ് അവര്‍ വിചാരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ലഘുലേഘകള്‍ വിതരണംചെയ്യുന്നതിലും ചുവരെഴുത്തിലും പോസ്റ്റര്‍ പതിക്കലിലുമൊക്കെയാണ് രാഷ്‌ട്രീയപ്രവര്‍ത്തനമെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ ഒരുവിപണിയായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണത്. സര്‍ക്കാര്‍ ദാതാവും വോട്ടര്‍ ഉപഭോക്താവും ആകുന്ന അവസ്ഥ. അധികാരത്തിലെത്തുന്നതും അധികാരം കൈവശംവയ്‌ക്കുന്നതുമാണ് രാഷ്‌ട്രീയകക്ഷിയുടെ നിലനില്‍പ്പിനാധാരമെന്ന് ഇത്തരം വിപണികളില്‍ കരുതപ്പെടുന്നു.  

ഈ ദൗര്‍ബല്യങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് തകര്‍ച്ചയെ അതിജീവിക്കാനുള്ള മുന്‍കരുതലുകളും എടുക്കാനാകും. പുതിയകാലത്ത് സാങ്കേതികതയുടെ സഹായം പാര്‍ട്ടികള്‍ക്കുതേടാം. താരതമ്യേന കുറഞ്ഞ സംഘടനാ സംവിധാനമുള്ള പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കാന്‍ സാങ്കേതികജ്ഞാനം സംഘടനകളെ സഹായിക്കും. അങ്ങനെചെയ്യുന്നവര്‍ മാത്രമാണ് അവസരങ്ങളുടെ ഈ കലയില്‍ കൃത്യമായി പ്രവര്‍ത്തനക്ഷമരാകുന്നതും അതുവഴി ആളുകളെ സംഘടിപ്പിക്കാനും, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും, പരാതികള്‍ കൊടുക്കാനുമൊക്കെ കഴിയുന്നതും. പാരമ്പര്യ-വ്യവസ്ഥാപിത പാര്‍ട്ടികള്‍ തുടരുന്ന മാതൃക എന്നെന്നും നിലനില്‍ക്കുന്നതല്ല. പൊതുനയങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും വെറും ഉപഭോക്താവാകാന്‍ ഇന്ന് പൗരന്‍ തയ്യാറല്ല. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം ശാക്തീകരണത്തിനായി പുതിയ ആവശ്യങ്ങളും വന്നിട്ടുണ്ട്. രാഷ്‌ട്രീയത്തില്‍ നല്ലവേഷം പൗരന്‍ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ കളിയിലെ ചാവേറാവാന്‍ താല്‍പര്യമില്ല.

ഇന്ന് നിലനില്‍ക്കുന്ന നയങ്ങള്‍ പ്രതിവിധി കണ്ടെത്തേണ്ട വെല്ലുവിളികള്‍ ഇവയൊക്കെയാണ്:

1. കാലാവസ്ഥാ വ്യതിയാനം 

2. മത, വര്‍ഗീയ ഭീകരത

3. സാങ്കേതിക രംഗത്തെ താളപ്പിഴകള്‍

4. സ്ത്രീ-പുരുഷ സമത്വം 

ഇത്തരം വെല്ലുവിളികള്‍ക്കുള്ള പ്രതിവിധി കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കുമാത്രമല്ല. അവ ആഴത്തിലുള്ള സാംസ്‌കാരികമാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. മിക്കപ്പോഴും, ദേശീയതലത്തിലുള്ള സുപ്രധാന നടപടികള്‍ ഇതിനാവശ്യമാണ്.

രാഷ്‌ട്രീയ പങ്കാളിത്തത്തിനുള്ള തടസങ്ങള്‍, സാങ്കേതികവിദ്യ ഇല്ലാതാക്കിക്കഴിഞ്ഞു. ഫെയിസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുടെ ഈ കാലത്ത് നൂറ്റാണ്ടുപഴക്കമുള്ള തന്ത്രങ്ങള്‍ അപ്രസക്തമായി. രാഷ്‌ട്രീയനീക്കങ്ങള്‍ അതിനനുസരിച്ച് മാറണം. നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. പ്രാദേശിക പ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ നല്‍കുക, അതുവഴി കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനകാര്യം. അത്തരം പ്രോജക്ടുകള്‍ പൊതുനയങ്ങളുടെ ആവശ്യപൂര്‍ത്തീകരണമായി കണക്കാക്കണം.

ഭാവിയില്‍, രാഷ്‌ട്രീയവും ആശയവിനിമയപരവുമായ ഇടപഴകലിനായി പ്രയോജനകരമായ വഴികള്‍ വാഗ്ദാനംചെയ്യാനുള്ള ഒരുരാഷ്‌ട്രീയ കക്ഷിയുടെ കഴിവ് അതിന്റെ ആകര്‍ഷണത്തിന് അത്യന്താപേക്ഷിതമാണ്. ദിനേനയുള്ള പുത്തന്‍ പ്രവര്‍ത്തനങ്ങളായിരിക്കും തെരഞ്ഞെടുപ്പുദിവസം വരുമ്പോള്‍ പാര്‍ട്ടികളുടെ വിജയസാധ്യത നിര്‍ണയിക്കുക. നിങ്ങള്‍ക്കുപറയാനുള്ളത് വോട്ടര്‍മാര്‍ കേള്‍ക്കുന്നില്ലെങ്കില്‍ അത് ഉച്ചത്തില്‍ പറയലല്ല പോംവഴി.

ഈ കടുത്ത യാഥാര്‍ഥ്യമാണ് പാരമ്പര്യ-വ്യവസ്ഥാപിത പാര്‍ട്ടികള്‍ പഠിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ ജനജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളിന്മേലുള്ള ആത്മാര്‍ത്ഥതയായിരിക്കും ജനങ്ങളെ പാര്‍ട്ടികളിലേക്ക് അടുപ്പിക്കുന്നത്. വോട്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അവരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നത് പാര്‍ട്ടിപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമാണ്. ജനപ്രീതിക്കുപകരം നമുക്ക് അടിത്തട്ടില്‍നിന്നുള്ള പുരോഗമനമാണ് ആവശ്യം.

(കടപ്പാട് – ഖലീജ് ടൈംസ്) 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.