ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. അവസാന ഓവറുകളില്‍ സിംഗിളുകള്‍ കൈമാറി കളിച്ച എം.എസ്. ധോണിയുടെയും കേദാറിന്റെയും മെല്ലെപ്പോക്കിനെതിരെയായിരുന്നു ദാദയുടെ രോഷം.
സൗരവിന് പിന്നാലെ വിനോദ് കാംബ്ലിയും ഇന്ത്യന്‍ പ്രകടനത്തിനെതിരെ രംഗത്തെത്തി. ഹാര്‍ദിക് പാണ്ഡ്യ പുറത്തായശേഷം ഇന്ത്യ ജയിക്കാനായി കളിച്ചില്ല എന്നാണ് കാംബ്ലി പറഞ്ഞത്. ഇംഗ്ലണ്ടുയര്‍ത്തിയ ടോട്ടലിന്റെ അടുത്തെത്താന്‍ ശ്രമിച്ചിരുന്നു ടീം ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യ ജയത്തിനായി പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ പാണ്ഡ്യ പുറത്തായ ശേഷം മറ്റ് താരങ്ങള്‍ തിടുക്കമോ അക്രമണോത്സുകതയോ കാണിച്ചില്ലെന്നും കാംബ്ലി വിമര്‍ശിച്ചു. അവസാന ഓവറുകളിലെ ധോണിയും കേദാറും വേഗം കുറഞ്ഞ ബാറ്റിങ്ങിന്റെ പേരില്‍ ഏറെ പഴി കേട്ടിരുന്നു.
അഫ്ഗാനിസ്ഥാനെതിരെ ഒച്ചിഴയുന്ന വേഗത്തില്‍ ബാറ്റ് ചെയ്തതിന് ധോണിയെയും കേദാറിനെയും സച്ചിനും വിമര്‍ശിച്ചിരുന്നു.
















