തിരുവനന്തപുരം: പഞ്ചാബിലെ പട്യാലയില്‍ നടന്ന ആദ്യ ബൈക്ക് പോളോ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മഹാരാഷ്‌ട്രയെ 4 ന് എതിരെ 6 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളം കിരീടം കരസ്ഥമാക്കി. കേരളത്തിനു വേണ്ടി ക്യാപ്റ്റന്‍ ആര്‍.സി. പ്രശാന്ത് 5 ഗോളുകളും ജിതിന്‍ പി. ബേബി ഒരു ഗോളും നേടി.
















