ബര്‍മിങ്ഹാം: ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ലോകകപ്പില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുളള റെക്കോഡ് തകര്‍ത്തു. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ 160 റണ്‍സ് നേടിയാണ് ഇവര്‍ പുത്തന്‍ റെക്കോഡ് കുറിച്ചത്.
1979 ലെ ലോകകപ്പില്‍ വിന്‍ഡീസിന്റെ ഓപ്പണര്‍മാരായ ഗോര്‍ഡന്‍ ഗ്രീനിജും ഡെസ്മണ്ട് ഹെയ്ന്‍സും ഇന്ത്യക്കെതിരെ ആദ്യ വിക്കറ്റില്‍ നേടിയ 138 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്.
ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പതിനൊന്നാം ഓപ്പണിങ്ങ് സെഞ്ചുറി കൂട്ടുകെട്ടാണിത്. ഈ ലോകകപ്പിലെ രണ്ടാമത്തേതും. ഏകദിനത്തില്‍ ജേസണ്‍ റോയിയും ബെയര്‍സ്്‌റ്റോയും നേടുന്ന എട്ടാമത്തെ സെഞ്ചുറി കൂട്ടുകെട്ടും. ബെയര്‍സ്‌റ്റോ 111 റണ്‍സും ജേസണ്‍ റോയി 66 റണ്‍സും നേടി.
















