Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മന്ത്രി എം.എം. മണിയെ പുറത്താക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2019, 04:23 am IST
inEditorial

നെടുങ്കണ്ടത്തുണ്ടായതുപോലുള്ള കസ്റ്റഡിമരണം സമീപകാലത്തൊന്നും രാജ്യത്തുണ്ടായിട്ടില്ല. ബ്രിട്ടീഷ് തുറുങ്കലില്‍ കൊലചെയ്യപ്പെട്ടതിനേക്കാള്‍ നിഷ്ഠൂരകൊലപാതകമാണ് കേരളത്തില്‍ നടക്കുന്നതെന്നു പറഞ്ഞാലും തെറ്റില്ല. പോലീസ് കസ്റ്റഡിയിലെടുത്താല്‍ ശവപ്പെട്ടിയും റീത്തും വാങ്ങി വയ്‌ക്കേണ്ട അവസ്ഥയെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. നെടുങ്കണ്ടത്ത് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ മൂന്നുദിവസം ലോക്കപ്പിലിട്ടു. പലസ്ഥലത്തും കൊണ്ടുപോയി. കസ്റ്റിഡിയിലെടുക്കുമ്പോള്‍ ആരോഗ്യവാനായ രാജ്കുമാര്‍ ഒരു ദിവസം പിന്നിട്ടപ്പോള്‍തന്നെ ജീവച്ഛവമായി. പിന്നെ സ്ട്രച്ചറിലേറ്റിയാണ് തെളിവെടുപ്പിന് കൊണ്ടുപോയതെന്ന് പറയുന്നു. പോലീസ് വാഹനത്തിലിട്ടും ലോക്കപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. ബൂട്ടിട്ട് ശരീരത്തില്‍ കയറി നൃത്തം ചവിട്ടി.

പലവിധ അന്വേഷണങ്ങളും അന്വേഷണ സംഘങ്ങളുമൊക്കെ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും നേര്‍വഴിക്കല്ലെന്നാണ് വ്യക്തമാകുന്നത്. പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറയാണ് പ്രയോഗിച്ചിട്ടുള്ളത്. തട്ടിപ്പുകേസിലെ പ്രതികളെ ഇമ്മാതിരി ക്രൂരതയ്‌ക്ക് പ്രേരിപ്പിച്ച ചരിത്രമില്ല. ഈ കൊടുംക്രൂരതയ്‌ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും പോലീസും നടത്തിയ ഒത്തുകളിയും ഇപ്പോള്‍ വെളിവാവുകയാണ്. സാമ്പത്തിക ഇടപാടുകളിലെ വീറുംവാശിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പോലീസ് ആദ്യം നല്‍കിയ വിശദീകരണങ്ങളെല്ലാം പോലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊളിഞ്ഞിരിക്കുകയാണ്. പോലീസ് മര്‍ദ്ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദൃക്‌സാക്ഷികളും നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തശേഷമാണ് പോലീസിന് കൈമാറിയതെന്നാണ് ഭരണകക്ഷിയുടെയും പോലീസിന്റെയും ഭാഷ്യം. അങ്ങനെയെങ്കില്‍ എത്രനാട്ടുകാര്‍ക്കെതിരെ കേസ്സെടുത്തെന്നും വ്യക്തമാക്കണം.

രാജ്കുമാറിനെ പോലീസ് കിരാതമായി മര്‍ദ്ദിച്ചത് കോഴയ്‌ക്കു വേണ്ടിയെന്നാണ് ഒടുവിലത്തെ വെളിപ്പെടുത്തല്‍. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ 20 ലക്ഷം രൂപ കൈക്കൂലിചോദിച്ച്  പോലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതായി അമ്മ കസ്തൂരിയും അയല്‍വാസിയും പറയുന്നു. രാജ്കുമാറിനെ 12ന് ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്  ചോദ്യം ചെയ്തപ്പോള്‍ 40 ലക്ഷം രൂപ വീട്ടിലുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇതെടുക്കാന്‍ രാത്രി ഒരുമണിയോടെ നെടുങ്കണ്ടം തൂക്കുപാലത്തെ വീട്ടിലെത്തിച്ചപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. നീളമുള്ള വടി ഉപയോഗിച്ച് മര്‍ദിച്ച് അവശനാക്കിയെന്ന് ദൃക്‌സാക്ഷിയും സമീപവാസിയും പറഞ്ഞിട്ടുണ്ട്. വാഗമണ്ണിലെ വീട്ടിലെത്തിച്ചപ്പോള്‍ വയറില്‍ അടിച്ചതായും ഒരു പോലീസുകാരന്‍ കുനിച്ചുപിടിച്ച് ഇടിച്ച് തള്ളി മുറിക്കുള്ളിലേക്ക് ഇട്ടതായും വ്യക്തമായി. അലറിക്കരഞ്ഞിട്ടും പണം എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. പോലീസുകാര്‍ കാലില്‍ അടിച്ചാണ് വാഹനത്തില്‍ തിരിച്ചുകയറ്റിയത്. കള്ളം പറഞ്ഞ് കൊണ്ടുവന്നുവെന്ന് പറഞ്ഞ് അസഭ്യവര്‍ഷമായിരുന്നെന്നും സ്റ്റേഷനിലെത്തിയാല്‍ നിന്നെ പിച്ചിച്ചീന്തുമെന്ന് പറഞ്ഞതായും അമ്മ വിലപിക്കുന്നു. 

സംഭവത്തില്‍ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത  ജഡ്ജി കൃത്യമായ പരിശോധന നടത്തിയില്ലെന്ന വിമര്‍ശനവുമുണ്ട്. നടക്കാന്‍ വയ്യെന്ന് പോലീസ് പറഞ്ഞതിനാല്‍ ജഡ്ജി ജീപ്പിലെത്തി പരിശോധിക്കുകയായിരുന്നു. കൊല്ലപ്പെട്ട രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നു എന്നാണ് മന്ത്രി എം.എം. മണിയുടെ ന്യായം. കുഴപ്പക്കാരനാണെങ്കില്‍ അയാളെ മൂന്നാംമുറ പ്രയോഗിച്ച് കൊല്ലാമോ ? നീതിന്യായ വ്യവസ്ഥയോട് ഒരു മതിപ്പും മന്ത്രിക്കില്ലെന്നാണ് എം.എം. മണി വ്യക്തമാക്കുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞചെയ്ത ഒരു മന്ത്രിക്ക് ചേര്‍ന്ന വര്‍ത്തമാനമല്ല മണി ചെയ്തുകൊണ്ടിരിക്കുന്നത്. വിടുവായത്തവും വിഡ്ഢിത്തവും വിളമ്പുന്ന ഒരാള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ല. ഒന്നുകില്‍ മണി മന്ത്രിസ്ഥാനം രാജിവയ്‌ക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും പറത്താക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.