മുംബൈ: പരിചയ സമ്പന്നനായ എം.എസ്. ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ്്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ നാലാം നമ്പറില്‍ ധോണിയെ കളിപ്പിക്കണമെന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞു.
അഫ്ഗാന്‍, വിന്‍ഡീസ് ടീമുകള്‍ക്കെതിരെ മെല്ലേപോക്ക് നയം സ്വീകരിച്ച ധോണിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഡീന്‍ ജോണ്‍സിന്റെ പ്രതികരണം. ധോണി പരിചയ സമ്പന്നനാണ്. നാലാം നമ്പറില്‍ വിജയ് ശങ്കറെ ഒഴിവാക്കി ധോണിയെ കളിപ്പിക്കണം. ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജയെ കൂടി അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണം. ഇത് ടീമിന്റെ സ്പിന്‍ കരുത്ത് കൂട്ടുമെന്ന് ഡീന്‍ ജോണ്‍സ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ നാലാം നമ്പറില്‍ ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു.
















