മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും ചരിത്രം കുറിച്ചു. ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ അഞ്ചു വിജയങ്ങള്‍ സമ്മാനിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡ് വിരാട് കോഹ്‌ലിക്ക് സ്വന്തമായി.
മാഞ്ചസ്റ്ററില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചതോടെയാണ് കോഹ്‌ലിക്ക് ഈ റെക്കോഡ് സ്വന്തമായത്. ഏഷ്യക്ക്് പുറത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം വിജയമാണിത്. ഇതോടെ ഏഷ്യക്ക് പുറത്ത്് ഇന്ത്യക്ക് തുടര്‍ച്ചയായി പത്ത് വിജയങ്ങള്‍ സമ്മാനിക്കുന്ന ആദ്യ ക്യാപ്റ്റനായി കോഹ്‌ലി. ജനുവരി 15ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിനുശേഷം ഇന്ത്യ ഏഷ്യക്ക് പുറത്ത് തോല്‍വി അറിഞ്ഞിട്ടില്ല.
കോഹ്‌ലി കുറിച്ച 72 റണ്‍സിന്റെ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചത്്. ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി നാലു തവണ അമ്പതിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ക്യാപ്റ്റനായി കോഹ്‌ലി. ഗ്രെയിം സ്മിത്ത് (2007), ആരോണ്‍ ഫിഞ്ച് (2019) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.
ലോകകപ്പില്‍ തുടര്‍ച്ചയായ നാലു തവണ അര്‍ധ സെഞ്ചുറി കുറിക്കുന്ന മൂന്നാമമെത്ത ഇന്ത്യന്‍ താരമാണ് കോഹ്‌ലി. നവ്‌ജ്യോത് സിങ്് സിദ്ദു (1987), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (1996, 2003) എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവിച്ചവര്‍.
















