മാഞ്ചസ്റ്റര്‍: ജമൈക്കന്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനാണ് വിന്‍ഡീസ് പേസറായ ഷെല്‍ഡണ്‍ കോട്രല്‍. പട്ടാളത്തിലെ ആ അച്ചടക്കം കളിക്കളത്തില്‍ ആഘോഷമാക്കുകയാണ് കോട്രല്‍.
വിക്കറ്റ് ലഭിക്കുമ്പോള്‍ പട്ടാളത്തോടുള്ള ആദരസൂചകമായി സല്യൂട്ട് അടിക്കുന്നത് കോട്രലിന്റെ പതിവ് ശൈലിയാണ് ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ വിക്കറ്റ് ലഭിച്ചപ്പോഴും കോട്രല്‍ സല്യൂട്ട് അടിച്ചിരുന്നു. എന്നാല്‍ കോട്രലിന്റെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി തിരിച്ച് നല്‍കിയ സല്യൂട്ടാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു സിക്‌സറും ഫോറും അടക്കം പത്ത് റണ്‍സ് നേടിയ കോട്രല്‍ ചഹലിന്റെ പന്തിലാണ് പുറത്തായത്. തുടര്‍ന്നായിരുന്നു ഷമിയുടെ സല്യൂട്ട് ആഘോഷം. ഷമിയുടെ സല്യൂട്ടിനെ ചിരിയോടെ സ്വീകരിച്ചാണ് കോട്രല്‍ മടങ്ങിയത്.
















