റിയോ ഡിജനീറോ(ബ്രസീല്‍): അവസാന നിമിഷങ്ങളില്‍ എഡിസണ്‍ കവാനി ഹെഡ്ഡറിലൂടെ നേടിയ ഗോളില്‍ ഉറുഗ്വെ കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെ വിജയിച്ചത്.
ഈ വിജയത്തോടെ ഉറുഗ്വെ ഗ്രൂപ്പ്് സിയില്‍ മൂന്ന്് മത്സരങ്ങളില്‍ ഏഴു പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെ ഗ്രൂപ്പ് എ യിലെ മൂന്നാം സ്ഥാനക്കാരായ പെറുവിനെ നേരിടും. ശനിയാഴ്ചയാണ് ഈ മത്സരം.
ഗ്രൂപ്പ്് സിയില്‍ രണ്ടാം സ്ഥാനക്കാരായ ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ മൂന്ന് ഗ്രൂപ്പ്് മത്സരങ്ങളിലും വിജയിച്ച ഏക ടീമാണ് കൊളംബിയ. ഗ്രൂപ്പ് ബിയില്‍ ഒമ്പത് പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ ഇക്വഡോറിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. മത്സരം സമനിലയായതോടെ ഇരു ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. നോക്കൗട്ടിലെത്താന്‍ ജപ്പാനും ഇക്വഡോറിനും വിജയം അനിവാര്യമായിരുന്നു.
മത്സരം സമനിലയായതോടെ ഗ്രൂപ്പ്് ബിയില്‍ നിന്ന് പരാഗ്വെ മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
















