കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബസിറാത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍ റൂഹി ജെയ്ന്‍ ചുമതലയേറ്റത് ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത്. വന്ദേമാതരം, ജയ് ഹിന്ദ്, ജയ് ബംഗ്ലാ എന്നിവയോടെ നുസ്രത്ത് തന്റെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
അതേസമയം രസകരമായ കാര്യ മറ്റൊന്നാണ് ജൂണ്‍ 18ന് എസ്പി നേതാവ് ഷാഫികുര്‍ റഹ്മാന്‍ ബാര്‍ഖ് 17-ാം ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വന്ദേ മാതരം ഇസ്ലാമിന് എതിരാണെന്ന് വിവാദ പ്രസ്താവന നടത്തിയിരുന്നു. അതിനിടെയാണ് പ്രശസ്ത ബംഗാളി നടിയായിരുന്ന നുസ്രത്ത് വന്ദേമാതരം ചൊല്ലി സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരിക്കുന്നത്.
ജയ് ഹിന്ദ്, വന്ദേമാതരം, ജയ് ശ്രീരാം ഇങ്ങനെ എല്ലാ എംപിമാരും മതപരമായും ദേശീയ മുദ്രാവാക്ക്യങ്ങളോടേയും സത്യപ്രതിജ്ഞ ചെയ്തപ്പോഴായിരുന്നു ഉറുദുവില്‍ സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിച്ച ബാര്‍ഖ് മാത്രം ഇന്ത്യന്‍ ഭരണഘടന സിന്ദാബാദ് എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. വന്ദേമാതരത്തെ അംഗീകരിക്കില്ല, ഇസ്ലാമിന് എതിരാണത്, ഞങ്ങളതിനെ പിന്തുടരില്ലെന്നും വിവാദ പ്രസ്താവന നടത്തിയത്.
















