Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മുഴങ്ങുന്നത് പുതിയ ഇന്ത്യയുടെ ശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2019, 04:35 am IST
inEditorial

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടും അതിന് ഇന്ത്യ നല്‍കിയ ചുട്ടമറുപടിയും ഒട്ടേറെ കാര്യങ്ങളിലേയ്‌ക്ക് വിരല്‍ ചൂണ്ടുന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നു എന്നുമാണ് യുഎസ്  വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ കാര്യത്തില്‍  ഇടപെടേണ്ടെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് അറിയാമെന്നുമാണ്  ഇതിനു മറുപടിയായി ഇന്ത്യന്‍ വിദേശകാര്യവകുപ്പ് പറഞ്ഞത്. 

ലോക പോലീസ് ചമയുന്ന അമേരിക്കയോട്, ഇങ്ങോട്ടു കയറി കളിക്കേണ്ടെന്ന് തുറന്നടിച്ചുപറഞ്ഞ ഇന്ത്യ, ലോകരാജ്യങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്ഥാനം എവിടെ എന്നുകൂടി വ്യക്തമാക്കി. ആശ്രയിക്കലല്ല, ദൃഢനിശ്ചയവും തന്റേടവുമാണ് ഇന്നത്തെ ഇന്ത്യയുടെ മുഖമുദ്ര. രാഷ്‌ട്രമായാലും പ്രസ്ഥാനമായാലും വ്യക്തിയായാലും വിലയിരുത്തപ്പെടുന്നത് നിലപാടുകളിലൂടെയാണ്. ഇവിടെ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. അത് ഭരണഘടനയില്‍ അധിഷ്ഠിതവുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷത്തേക്കാള്‍ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുന്ന ഇന്ത്യയെ ആരും ന്യൂനപക്ഷസംരക്ഷണം പഠിപ്പിക്കേണ്ടെന്ന മുന്നറിയിപ്പും അതിലുണ്ട്. ഗോഹത്യയുടെ പേരിലും ഗോ മാംസത്തിന്റെ പെരിലും നടന്നതായി ആരോപിക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിലയിരുത്തപ്പെടേണ്ടതല്ല ഒരു രാജ്യത്തിന്റെ നിലപാടുകളും കാഴ്‌ച്ചപ്പാടും.

സഹസ്രാബ്ദങ്ങളിലൂടെ തലമുറകളായി കൈമാറിവന്ന മഹത്തായൊരു സാംസ്‌കാരിക പാരമ്പര്യത്തിന് ഉടമകളാണ് ഭാരതീയര്‍. എന്തിനെയും സഹിഷ്ണുതയോടെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്ത ആ പാരമ്പര്യത്തെ മുതലെടുത്ത ചരിത്രമേ  മറ്റുള്ളവര്‍ക്കുള്ളു. സഹിഷ്ണുതയെന്നാല്‍ കീഴടങ്ങലല്ലെന്നും വേണ്ടിടത്ത് വേണ്ടപോലെ തലയുയര്‍ത്തി നില്‍ക്കണമെന്നും ആ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതാണ് ഇന്ത്യയുടെ ഇന്നത്തെ ഈ നിലപാടില്‍ തെളിഞ്ഞുനില്‍ക്കുന്നത്. അത്തരം നിലപാടുകളെടുക്കാന്‍ തന്റേടമുള്ള ഭരണാധികാരികള്‍ തലപ്പത്തുനിന്നതാണ് ഇന്നത്തെ പ്രത്യേകത.

ഇക്കാര്യങ്ങളൊക്കെ ഇന്നും ഉള്‍ക്കൊള്ളാത്ത  ഒരുവിഭാഗം ഈ രാജ്യത്തുതന്നെ ഉണ്ടെന്നതാണ് നിര്‍ഭാഗ്യകരം. ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ നില ആശങ്കാജനകമാണെന്ന മട്ടില്‍ ഇവിടുത്തെ പ്രതിപക്ഷങ്ങളും മതതീവ്രചിന്തകരും നടത്തുന്ന പ്രചാരണം രാജ്യത്തിന്റെ യശസ്സിന് എത്രമാത്രം കളങ്കം ചാര്‍ത്തുന്നു എന്നതിന് ദൃഷ്ടാന്തമാണിത്. സ്വാര്‍ഥ രാഷ്‌ട്രീയ ലാഭത്തിനായി ചില മതവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന അത്തരം പ്രചാരണങ്ങള്‍  ബാധിക്കുന്നത് ഭരണകക്ഷിയെ മാത്രമല്ല രാജ്യത്തെ ആകെയാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പ്രതിപക്ഷത്തെ കക്ഷികള്‍ക്കും അവരെ നയിക്കുന്നവര്‍ക്കും ഇല്ലാതെ പോകുന്നതാണ് നമ്മുടെ ഏറ്റവും വലിയ ശാപം.

രാജ്യഭരണം കയ്യാളിയ പാര്‍ട്ടികളും നേതാക്കളും അക്കൂട്ടത്തിലുണ്ടെന്നത് അതിനേക്കാള്‍ ദുഖകരം. രാജ്യത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ മറ്റുരാജ്യങ്ങളില്‍നിന്ന് ഉണ്ടാകുമ്പോള്‍, ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നു തിരിച്ചുപറയാന്‍ ധൈര്യമുള്ള പ്രതിപക്ഷമാണ് നമുക്കാവശ്യം. പ്രതിപക്ഷത്തിരിക്കെ അത് ചെയ്തിട്ടുള്ളവരാണ് അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ. അദ്വാനിയുമൊക്കെ. പാരമ്പര്യ മഹിമയ്‌ക്കൊത്ത ഒരു രാഷ്‌ട്രീയ സംസ്‌കാരം ഇവിടുത്തെ രാഷ്‌ട്രീയ കക്ഷികള്‍ ആര്‍ജിക്കേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

Kerala

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

Varadyam

പുരാതന പാരമ്പര്യവും ആധുനിക സാഹിത്യത്തിന്റെ പുതുവഴികളും

Varadyam

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

Kerala

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

‘ഇന്ത്യയെ തകർക്കാൻ ഇന്ത്യാവിരുദ്ധ ശക്തികൾക്കാവില്ല’; ലണ്ടനിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.