ബിര്‍മിങ്ഹാം: ഇന്ത്യന്‍ താരങ്ങളെ പരിക്ക് വിടാതെ പിടികൂടുന്നു. ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന് പരശീലനത്തിനിടെ പരിക്കേറ്റു. പക്ഷെ പരിക്ക്് ഗുരുതരമല്ലെന്ന് ടീം മാനേജ്‌മെന്റ് വെളിപ്പെടുത്തി. ഈ ലോകകപ്പിനിടെ പരിക്കേല്‍ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് വിജയ് ശങ്കര്‍. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാനും പേസര്‍ ഭുവനേശ്വര്‍ കുമാറിനും പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കി. പകരം ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പേസര്‍ ബുംറയുടെ പന്ത് കൊണ്ടാണ് വിജയ് ശങ്കിന്റെ കാല്‍ വിരലിന് പരിക്കേറ്റത്. വേദന അനുഭവപ്പെട്ടെങ്കിലും പരിക്ക് പ്രശ്‌നമല്ലെന്ന് ടീമിനോട അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യയുടെ നാലാം നമ്പറിലേക്ക് പരിഗണിക്കപ്പെടുന്ന ബാറ്റ്‌സ്മാന്മാരിലൊരാളാണ് വിജയ് ശങ്കര്‍. മീഡിയം പേസര്‍ കൂടിയായ ശങ്കര്‍ പാക്കിസ്ഥാനെതിരായമത്സരത്തില്‍ പാക് ക്യാപ്റ്റന്‍ സര്‍ഫ്രസ് അഹമ്മദിന്റെതുള്‍പ്പെടെ രണ്ട് വിക്കറ് വീഴ്‌ത്തി.
പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ വിശ്രമത്തിലാണ്. എട്ടു ദിവസമായി അദ്ദേഹം പരിശീലനം നടത്തുന്നില്ല. മുപ്പതിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഭുവി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. പരിക്ക് ഭേദമാകു്ന്നില്ലെങ്കില്‍ ഭുവിക്ക പകരം ഖലീല്‍ അഹമ്മദിനെ ഉള്‍പ്പെടുത്തിയേക്കും. ഇന്ത്യയുടെ അടുത്ത മത്സരം നാളെയാണ്. സതാംപ്റ്റണില്‍ നടക്കുന്ന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.
















