Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

മറക്കില്ല റാഷിദ് ഈ ‘സെഞ്ചുറി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 01:37 am IST
inSports

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഈ മത്സരം ഒരിക്കലും മറക്കില്ല. കാരണം ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്റെ ബാറ്റിന്റെ കരുത്ത് ഏറ്റവും കുടുതല്‍ അറിഞ്ഞത് റാഷിദ് ഖാനാണ്. മോര്‍ഗന്‍ അടിച്ചുകൂട്ടിയ 17 സിക്‌സറുകളില്‍ ഒന്‍പതെണ്ണവും റാഷിദിനെതിരെയായിരുന്നു. ഇതിന് പുറമെ രണ്ടെണ്ണം കൂടി വഴങ്ങി. ആകെ 11 സിക്‌സറുകളും 4 ബൗണ്ടറികളുമാണ് റാഷിദ് ഖാന്‍ വഴങ്ങിയത്.

മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 150 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മോര്‍ഗന്റെ സെഞ്ചുറിയുടെയും ബെയര്‍സ്‌റ്റോവ്, ജോ റൂട്ട് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 6 വിക്കറ്റ് നഷ്ടത്തല്‍ 397 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 8 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 76 റണ്‍സെടുത്ത ഹഷ്മത്തുള്ള ഷാഹിദിയാണ് ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ആര്‍ച്ചറും ആദില്‍ റഷീദും മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

ഒരു ലോകകപ്പില്‍ ഏറ്റവും കുടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന ചീത്തപ്പേരും റാഷിദ് ഖാനായി. കൂടാതെ ഏകദിനത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് വഴങ്ങിയ മൂന്നാമത്തെ ബൗളറും. തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് റാഷിദ് ഖാന്റേത്.

ഇംഗ്ലണ്ടിനെതിരെ 9 ഒാവര്‍ മാത്രം എറിഞ്ഞ റാഷിദ് ഖാന്‍ വിട്ടുകൊടുത്തത് 110 റണ്‍സാണ്. 1983-ല്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ സ്‌നഡന്റെ പേരിലുള്ള റെക്കോഡാണ് ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള റാഷിദ്ഖാന്‍ സ്വന്തം പേരിലേക്ക് ചേര്‍ത്തത്. ഓവലില്‍ നടന്ന ആ മത്സരത്തില്‍ സ്‌നഡന്‍ 12 ഓവറില്‍ ഒരു മെയ്ഡന്‍ സ്വന്തമാക്കിയിട്ടും 105 റണ്‍സായിരുന്നു വിട്ടുനല്‍കിയിരുന്നത്. ഇരുവരെയും കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി 100 റണ്‍സിന് മുകളില്‍ വിട്ടുനല്‍കിയിട്ടുണ്ട്. 2015ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറും ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന്റെ ദൗലത് സദ്രാനും. ഹോള്‍ഡര്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 104 റണ്‍സും സദ്രാന്‍ ഒരു മെയ്ഡന്‍ അടക്കം 101 റണ്‍സുമാണ് നേടിയത്. റാഷിദ് ഖാനൊഴികെ 100 റണ്‍സിന് മേല്‍ വിട്ടുകൊടുത്ത മറ്റ് മൂന്ന് ബൗളര്‍മാരും വിക്കറ്റ് വീഴ്‌ത്തി. 2003-ല്‍ ഓസ്‌ട്രേലിയക്കെതിരെ 10 ഓവറില്‍ 87 റണ്‍സ് വഴങ്ങിയ ജവഗല്‍ ശ്രീനാഥാണ് ഇൗ പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യന്‍ താരം. ഏകദിനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമത്തെ താരവുമായി അഫ്ഗാന്‍ സ്പിന്നര്‍. 2006-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് ബൗളര്‍ മിക് ലൂയിസാണ് ഒന്നാമന്‍. രണ്ടാമന്‍ പാക്കിസ്ഥാന്റെ വഹാബ് റിയാസും. 2016-ല്‍ ഇംഗ്ലണ്ടിനെതിരെ 10 ഓവറില്‍ വഴങ്ങിയത് 110 റണ്‍സ്.

ദയനീയ ബൗളിങ് പ്രകടനത്തിന് പിന്നാലെ റാഷിദ് ഖാന്‍ നിരവധി പരിഹാസങ്ങളാണ് നേരിട്ടത്.  അഫ്ഗാനിസ്ഥാന്റെ ആദ്യ സെഞ്ചുറി എന്ന തരത്തിലായിരുന്നു ട്രോളുകള്‍. എന്നാല്‍ ആരാധകര്‍ മാത്രമല്ല, ഐസ്ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും ഈ ട്രോള്‍ ഏറ്റെടുത്തു. റാഷിദിനെ പരിഹസിച്ചുള്ള ഐസ്ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തത് ‘ഈ ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ സെഞ്ചുറി റാഷിദ് ഖാന്‍ നേടി എന്ന് അറിഞ്ഞു. 56 പന്തില്‍ 110 റണ്‍സ്. ലോകകപ്പില്‍ ഒരു ബോളറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. റാഷിദ്, നീ നന്നായി ബാറ്റു ചെയ്തു’ എന്നായിരുന്നു ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റ്.

അതേസമയം റാഷിദ് ഖാനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഇംഗ്ലണ്ടിന്റെ മുന്‍താരം ലൂക്ക് റൈറ്റ്  രംഗത്തുവന്നു. അസംബന്ധമായ ട്വീറ്റ്, ക്രിക്കറ്റിനായി ഒട്ടേറെ കാര്യങ്ങള്‍, പ്രത്യേകിച്ച് അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി ചെയ്തിട്ടുള്ള ഒരു താരത്തെ ബഹുമാനിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ലൂക്ക് റൈറ്റിന്റെ ട്വീറ്റ്. ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് ബിഷന്‍ സിങ് ബേദി, ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയവരും രംഗത്തെത്തി. ‘റാഷിദ് ലോകോത്തര ബൗളര്‍ ആണ്. ബൗളിങ് കാണാന്‍ തന്നെ മനോഹരമാണ്. എല്ലാവര്‍ക്കും ചീത്ത ദിവസങ്ങളുണ്ടാകും’ ബ്രോഡ് ട്വിറ്ററില്‍ കുറിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.