Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലത്തൂരിലെത്തിയ അശ്വനീ ദേവകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2019, 03:27 am IST
inSamskriti

വൈദ്യശ്രേഷ്ഠന്മാരായ ആലത്തൂര്‍നമ്പിമാരുടെ  ഇല്ലം, പൊന്നാനിയ്‌ക്കടുത്ത് ആലത്തൂരിലാണ്. കൊച്ചിയില്‍ തായങ്കാവു ദേശത്തും അവര്‍ക്ക്  ഒരു ഇല്ലമുണ്ടായിരുന്നു. 

ആലത്തൂര്‍ നമ്പിമാരുടെ ചികിത്സയ്‌ക്ക്  സവിശേഷമായൊരു സിദ്ധിയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട്  ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ആലത്തൂര്‍ നമ്പിയുടെ ഇല്ലത്തിനു സമീപം ‘ വൈദ്യന്‍ തൃക്കോവില്‍ എന്നു പ്രസിദ്ധമായ ഒരു ശിവക്ഷേത്രമുണ്ട്. നമ്പിമാരിലൊരാള്‍ അവിടെ പതിവായി രണ്ടു നേരം ദര്‍ശനം നടത്തുമായിരുന്നു. നമ്പി അമ്പലത്തില്‍ പോകുമ്പോള്‍ വഴിക്കുണ്ടായിരുന്ന ഒരു ആലിന്മേലിരുന്ന് രണ്ട് പക്ഷികള്‍ ‘ കോരുക്ക്, കോരുക്ക്’ എന്ന് ശബ്ദിക്കും. ഒരിക്കല്‍ ആ ശബ്ദം കേട്ട് നമ്പി തിരിഞ്ഞു നിന്നു. 

”കാലേ ഹിതമിതഭോജീ കൃതചംക്രമണ:  

ക്രമേണ വാമശയ: 

 അവിധൃതമൂത്രപുരീഷ: സ്ത്രീഷു യതാത്മാച യോ നര: കോരുക്ക്: 

എന്നു പറഞ്ഞിട്ട് നമ്പി ഇല്ലത്തേക്കു പോയി. അതില്‍പ്പിന്നെ ആ പക്ഷികളെ നമ്പി കണ്ടിട്ടില്ല.’ കോരുക്ക്’ എന്നുള്ളതിന്  രോഗമില്ലാത്തവനാര് എന്നാണര്‍ഥം. ആ ചോദ്യത്തിന് ‘ മിതമായി ഭക്ഷണം കഴിക്കുന്നവനും ഊണുകഴിഞ്ഞാല്‍ കുറച്ചു നടക്കുകയും ഇടതുവശം ചെരിഞ്ഞു നടക്കുകയും ചെയ്യുന്നവനും മലമൂത്രവിസര്‍ജനം ക്രമമായി നടത്തുന്നവനും സ്ത്രീകളില്‍ അത്യാസക്തിയില്ലാത്തവനുമായിരിക്കുന്നത് ആരോ അവന്‍ അരോഗിയായിരിക്കും’ എന്നായിരുന്നു നമ്പി നല്‍കിയ മറുപടി. അത് തൃപ്തികരമായതു കൊണ്ടാവാം പക്ഷികള്‍ പിന്നീട് വന്നില്ല. 

അതു കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം രണ്ട് ബ്രാഹ്മണകുമാരന്മാര്‍ നമ്പിയുടെ അരികിലെത്തി തങ്ങളെ കൂടെ താമസിപ്പിച്ച് വൈദ്യം പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. നമ്പി അതു സമ്മതിച്ചു.

മഹാവികൃതികളായിരുന്നു അവര്‍. അതേസമയം അപാരബുദ്ധിശക്തിയുള്ളവരും.പ്രത്യേക സ്‌നേഹവാത്സല്യങ്ങളോടെയാണ് നമ്പി ആ ശിഷ്യരെ വൈദ്യം പഠിപ്പിച്ചത്. നമ്പി ഒരു വാക്യം പറഞ്ഞ് അതിന്റെ അര്‍ഥം പറഞ്ഞു കൊടുത്താല്‍ അവരത് നാലുവിധത്തില്‍ വ്യാഖ്യാനിക്കും. നമ്പിക്ക് അതില്‍ കോപം തോന്നാറില്ല. പകരം അവരില്‍ നിന്ന് വിശേഷാര്‍ഥങ്ങള്‍ നമ്പി കേട്ടു പഠിക്കും. ഇരുവര്‍ക്കും കുസൃതിത്തരങ്ങളും ആവോളമുണ്ടായിരുന്നു. 

ഒരിക്കല്‍ നമ്പി ഇല്ലാതിരുന്ന ദിവസം  ഇരുവരും പഠിപ്പുര മാളിക തീയിട്ടു ചാമ്പലാക്കി. പക്ഷേ നമ്പി അവരോട് കയര്‍ത്തില്ല. ഒരിക്കല്‍ നമ്പിയുടെ അച്ഛന്റെ ശ്രാദ്ധത്തിന് വച്ചിരുന്ന കവ്യന്‍ ( ചോറ്) നമ്പി കാണാതെയെടുത്ത് ഭിക്ഷ ചോദിച്ചു വന്ന നായാടികള്‍ക്ക് കൊടുത്തു. അപ്പോഴും നമ്പി മറുത്തൊന്നും പറഞ്ഞില്ല. 

നമ്പിയും കുമാരന്മാരും ഒരിക്കല്‍ ഒരു രോഗിയെ കാണാന്‍ പോകുംവഴി ഒരു ചെറിയ നദി കടക്കുകയായിരുന്നു. പാലത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ നമ്പിയെ അവര്‍ നദിയിലേക്ക് തള്ളിയിട്ടു. നമ്പി നീന്തി അക്കരെയെത്തി. അതിനു ശേഷം മൂവരും രോഗിയുടെ അടുത്തേക്ക് യാത്ര തുടര്‍ന്നു. അപ്പോഴും ശിഷ്യന്മാരോട് നമ്പി കയര്‍ത്തൊന്നും പറഞ്ഞില്ല. 

വിട്ടുമാറാത്ത തലവേദനയുമായി  ഒരാള്‍ ഇടയ്‌ക്കിടെ നമ്പിയെ കാണാനെത്താറുണ്ടായിരുന്നു. ഒരിക്കല്‍ അയാള്‍ വന്നപ്പോള്‍ നമ്പി കുളിക്കാന്‍ പോയതായിരുന്നു. അയാള്‍ വേദന സഹിക്കാതെ ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു. അതു കണ്ട കുമാരന്മാര്‍ പുറത്തു പോയി രണ്ടുകൂട്ടം പച്ചിലകള്‍ പറിച്ചു കൊണ്ടു വന്നു. പിന്നീട് രോഗിയെയും കൊണ്ട് മുറിക്കകത്തു കയറി സാക്ഷയിട്ടു. 

നമ്പിയുടെ പുത്രന്മാരായ ചെറിയ ഉണ്ണികള്‍ ഇവരെന്താണ് ചെയ്യുന്നതെന്ന് കാണാനായി മുറിയുടെ നിരയ്‌ക്കുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെ നോക്കി. കുമാരന്മാര്‍ പച്ചമരുന്ന് തിരുമ്മിപ്പിഴിഞ്ഞ് രോഗിയുടെ തലയില്‍ പുരട്ടി. അപ്പോള്‍ തലയുടെ തൊലി രോമത്തോടെ പൊങ്ങി വന്നു. ആ തൊലിയെടുത്ത് അവര്‍ മാറ്റിവെച്ചെ് തലയില്‍ ഒട്ടിപ്പിടിച്ചിരുന്ന ചെറുപ്രാണികളെ എടുത്ത് മാറ്റി. വീണ്ടും അതേമരുന്നിന്റെ നീരെടുത്ത് തേച്ച്,  തൊലി തലയില്‍ പൂര്‍വസ്ഥിയതിയിലാക്കി. രോഗി സന്തോഷത്തോടെ തിരിച്ചു പോയി. 

കുമാരന്മാര്‍ പുറത്തിറങ്ങിയപ്പോള്‍ മറഞ്ഞു നില്‍ക്കുന്ന ഉണ്ണികളെ കണ്ട് അവരോട്, ‘ഇങ്ങനെ നോക്കിയാല്‍ കോങ്കണ്ണുണ്ടാകും ‘എന്നു പറഞ്ഞു. ബ്രാഹ്മണകുമാരന്മാര്‍  ഉള്ളം കൈയില്‍ പറ്റിയിരുന്ന മരുന്ന് മുറ്റത്തെ തൂണില്‍ തുടച്ചു. പിന്നീട് മരുന്നിന്റെ പിശിട് ആരും കാണാതെ പുറത്തേക്കെറിഞ്ഞു. വൈകാതെ നമ്പി തിരികെയെത്തി, പുത്രന്മാര്‍ക്കൊപ്പം ഊണുകഴിക്കാനിരുന്നു. ഊണു കഴിക്കാനിരുന്നപ്പോള്‍ , തലവേദനക്കാരന്‍ വന്നതു മുതലുള്ള കാര്യങ്ങളെല്ലാം നമ്പിയെ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോഴേക്കും ബ്രാഹ്മണകുമാരന്മാരും അവിടെയെത്തി. തങ്ങള്‍ തിരിച്ചു പോകുകയാണെന്ന് അവര്‍ നമ്പിയോട് പറഞ്ഞു. ‘ ഇനി ഞങ്ങള്‍ക്ക് ഇവിടെ നില്‍ക്കാനാവില്ല. അങ്ങയെ ഞങ്ങള്‍ പലതരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. അതെല്ലാം സഹിച്ച് ഞങ്ങളെ പഠിപ്പിച്ചതിന്് പ്രതിഫലമായി ഇതിരിക്കട്ടെ  എന്നുപറഞ്ഞ് നമ്പിക്ക് ഒരു ഗ്രന്ഥം സമ്മാനിച്ചു. ഉണ്ടുകൊണ്ടിരുന്നതിനാല്‍ ഇടതു കൈനീട്ടിയാണ് നമ്പി അത് വാങ്ങിയത്. നിങ്ങള്‍ ആരെന്ന് ചോദിച്ചതിന് ഏറെനേരത്തെ ചോദ്യോത്തരങ്ങള്‍ക്കു ശേഷമാണ് അവര്‍ മുപടി പറഞ്ഞത്. അശ്വനീ ദേവന്മാരായിരുന്നു ബ്രാഹ്മണകുമാരന്മാരായെത്തിയ ആ പഠിതാക്കള്‍. 

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.