Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ആത്മാവില്‍ തിങ്ങിയ മലരണിക്കാടുകള്‍

സേവ്യര്‍ ജെ.byസേവ്യര്‍ ജെ.
Jun 17, 2019, 07:33 pm IST
inLiterature

വിനിമയോപാധികള്‍ അത്രയ്‌ക്കൊന്നും ഇല്ലാതിരുന്ന കാലത്ത് മലയാളിയെ ചുറ്റിവരിഞ്ഞ മുന്തിരി വള്ളികളായിരുന്നു ചങ്ങമ്പുഴക്കവിതകള്‍. പുസ്തകങ്ങളിലൂടെ വായിച്ചുംകേട്ടും പകര്‍ത്തി എഴുതിയും ലക്ഷങ്ങളിലേക്കു പ്രസരിക്കാന്‍ ശേഷിയുണ്ടായിരുന്നു ആ കവിതകള്‍ക്ക്. അച്ചടിപോലും ആഢംഭരമായിരുന്നകാലത്ത് കവിതയെ ജനങ്ങളിലേക്കു നിക്ഷേപിക്കാന്‍ കഴിഞ്ഞ ആധുനിക കാലത്തെ ആള്‍ക്കൂട്ടങ്ങളുടെ ആദ്യ മലയാള കവിയാണ്ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ 71ാം ചരമവാര്‍ഷിക ദിനം ഇന്ന്.

യൗവന തീക്ഷ്ണതയുടെ 37ാം വയസില്‍ മരിക്കുമ്പോള്‍ ആ തൂലികത്തുമ്പിന്റെ ആസ്തി അന്‍പതോളം രചനകളായിരുന്നു. ഇന്നും നമ്മുടെ എഴുത്തുകാര്‍ക്ക് സ്വപ്‌നം കാണാനാവാത്തവിധം 1936ല്‍ രമണന്റെ ഒരു ലക്ഷം കോപ്പികളാണ് വില്‍ക്കപ്പെട്ടത്. സുഹൃത്തും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ നെടുംതൂണുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യ ഏല്‍പ്പിച്ച നടുക്കവും അതിനുള്ള പ്രണാമവുമായിരുന്നു ചങ്ങമ്പുഴയെ രമണന്‍ എഴുതിപ്പിച്ചത്. തീവ്രസാമൂഹ്യപ്രസക്തിയുള്ള വാഴക്കുലയുടെ കോപ്പികളും നിരവധി വിറ്റുപോകുകയുണ്ടായി. എണ്‍പതുകളില്‍ കേരളമാകെ അലയടിച്ച കവിയരങ്ങുകളെക്കാള്‍ ,ആഴത്തിലും പരപ്പിലും അന്നത്തെ മലയാളികള്‍ ചൊല്ലിനടന്നവയാണ് ഈ രണ്ടു രചനകളും. പ്രപഞ്ചത്തിന്റെ സകലമാന ത്രസിപ്പുകളോടും മനുഷ്യന്റെ എല്ലാവിധ വികാരങ്ങളോടുംകൂടിയ മഷിപ്പാത്രത്തില്‍ പേനമുക്കിയാണ് ചങ്ങമ്പുഴ എഴുതിയത്. കാല്‍പ്പനികതയുടെ നക്ഷത്രശോഭയെ നോക്കിക്കാണുകയും ഒപ്പം ജീവിത വൈരുധ്യങ്ങളെ നിരീക്ഷിക്കുകയും ചെയ്ത ഭാവന, യാഥാര്‍ഥ്യങ്ങളുടെ കവിയായിരുന്നു അദ്ദേഹം. ഭാവനാപൂര്‍ണ്ണമായൊരു സ്വപ്‌ന ദര്‍ശനത്തിലൂടെ കടന്നുകൊണ്ടാണ് അനുരാഗലോലമായ യാഥാര്‍ഥ്യത്തിന്റെ കാമ്പിലേക്ക് ചങ്ങമ്പുഴ എത്തിച്ചേര്‍ന്നത്.

ചങ്ങമ്പുഴക്കവിതയിലൂടെ കടന്നുപോകുന്ന അനുവാചകന്‍ പുഴയും മലയും കാടും കാറ്റും പൂവുമൊക്കെ ആയിത്തീരുന്ന ഒരു ആന്തരിക ലോകത്തെ ആവാഹിച്ചേക്കാം. പ്രകൃതിയുടെ നൈസര്‍ഗിക സ്പര്‍ശം അപ്പോള്‍ അനുഭവപ്പെടും. അനുരാഗത്തിന്റെ വിജ്‌റുംഭിത കൗതുകവും ആഹ്ലാദത്തിന്റെ രസ സ്‌നായുക്കളും സങ്കടത്തിന്റെ അമര്‍ത്തിയ നിശ്വാസങ്ങളുംകൊണ്ട് മനുഷ്യപക്ഷത്തിന്റെ സാര്‍വലൗകികതയാകുന്നുണ്ട് ചങ്ങമ്പുഴക്കവിത. ചിലപ്പോള്‍ നഷ്ടവസന്തങ്ങളുടെ ശോകരസവും ചിലപ്പോള്‍ മലരണിക്കാടുകളുടെ തിങ്ങിവിങ്ങലുമാകുന്ന കവിത. നിലാവുകറന്നൊഴുക്കിയപോലുള്ള സുഭഗ ഭാഷാരാമത്തിലെ വാക്കുകളുടെ ബലരൂപമുള്ള ഒറ്റമരക്കാടുകളില്‍ ജീവാനുഭവത്തിന്റെ ഊയലാടുന്നുണ്ട് ചങ്ങമ്പുഴ.

ലളിത സുന്ദര വാക്കുകളില്‍ പാരായണക്ഷമതയോടെ ആര്‍ക്കും ബോധ്യപ്പെടുന്നതാണ് ചങ്ങമ്പുഴയുടെ കവിത എന്നു പറയുമ്പോള്‍ തന്നേയും ദാര്‍ശനികാഴങ്ങളും പരപ്പുംതേടിപ്പോകുന്നുണ്ട് ആ രചനകള്‍. പാടുന്ന പിശാചും സ്പന്ദിക്കുന്ന അസ്ഥിമാടവും പേരുകളിലെ വൈരുധ്യാത്മക സൗന്ദര്യംപോലെ തന്നെ ഉള്ളടക്കത്തിന്റെ മാനങ്ങളുംകൊണ്ട് വിചാരശീലമാകുന്ന രചനകളാണ്. പിശാചു പാടുകയും അസ്ഥിമാടം സ്പന്ദിക്കുകയും ചെയ്യുന്ന വിപരീതാര്‍ഥ ലോക വീക്ഷണം ചങ്ങമ്പുഴയിലെ വ്യത്യസ്ത തത്വജ്ഞാനിയെയാണ് പ്രത്യക്ഷവല്‍ക്കരിക്കുക. 

എല്ലാവരേയുംപോല ജീവിതമേല്‍പ്പിക്കുന്ന യാതനകളുടെ കൊടുംമലകള്‍ ചങ്ങമ്പുഴയുടെ മുന്നിലുണ്ടായിട്ടുണ്ട്. അതിജീവനത്തിന്റെ സമസ്യകളും ഒറ്റപ്പെടലിന്റെ ഒറ്റയടിപ്പാതകളും രൂപംകൊണ്ടപ്പോള്‍ ഒരു കവിയുടെ വിചാരശീലങ്ങള്‍ക്ക് വ്യക്തിയായ ചങ്ങമ്പുഴയെ ജയിക്കാനായില്ല. എല്ലാം അനുഭവിച്ചറിഞ്ഞെന്നു തോന്നുമ്പോഴും അത് എല്ലാമടങ്ങിയ സംപൂര്‍ണ്ണതയായിരുന്നില്ലെന്ന് മനസിലാക്കാനാവാതിരുന്നത് കവിയുടെ നിഷ്‌ക്കളങ്കമായ ഭാവനാവിലാസംകൊണ്ടായിരിക്കാം. അത്തരം വ്യക്തിപരാനുഭവങ്ങള്‍ പാട്ടിനുവിടുകയാണ് നല്ലത്്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ കവിതകള്‍ ചുരത്തുന്നത് മലരണിക്കാടുകള്‍ തിങ്ങുന്ന വാസനാവികൃതിയുടെ ആവേശഭരിതവും വികാരഭരിതവുമായ പ്രചോദനങ്ങളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.