Categories: Sports

വാര്‍ണര്‍ അപാരഫോമില്‍: റിക്കി പോ@ിങ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലണ്ടന്‍: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയ വാര്‍ണര്‍ മികച്ച ഫോമിലാണെന്നും ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരന്‍ ഈ ഓപ്പണറാകുമെന്നും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്.

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 111 പന്തില്‍ 107 റണ്‍സ് നേടി ഓസീസിനെ വിജയത്തിലെത്തിച്ചു. വീണ്ടും ഓസീസ് ജേഴ്‌സിയില്‍ തിരിച്ചെത്തിയശേഷം വാര്‍ണറുടെ നാലാം മത്സരമാണിത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി ഒരുവര്‍ഷത്തെ വിലക്കിനുശേഷമാണ് വാര്‍ണര്‍ ഓസീസ് ടീമില്‍ തിരിച്ചെത്തിയത്.

പാക്കിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് വാര്‍ണര്‍ അസ്ഥസ്ഥത പ്രകടിപ്പിച്ചിരുന്നു. ഔട്ടാകുമോയെന്ന്്  പേടിച്ചാണ് വാര്‍ണര്‍ കളിച്ചത്. പക്ഷെ ഓസ്‌ട്രേലിയന്‍ സഹപരിശീലകര്‍ വാര്‍ണര്‍ക്ക് പിന്തുണ നല്‍കി. പാക്കിസ്ഥാനെതിരെ ഭംഗിയായി ബാറ്റേന്തിയ വാര്‍ണര്‍ സെഞ്ചുറിയും കുറിച്ചു.