Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ധന ടാങ്കര്‍ ആക്രമണം: എണ്ണവില 4% ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 02:37 pm IST
in World

ദോഹ: ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന്‌ ഇറാനു സമീപത്തുകൂടി ഹോര്‍മുസിലേക്ക്‌ ഇന്ധന ടാങ്കറുകള്‍ നീങ്ങുന്ന സുപ്രധാന സമുദ്രപാതയില്‍ രണ്ട്‌ ടാങ്കറുകള്‍ക്കു നേരേ നടന്ന ആക്രമണ പശ്‌ചാത്തലത്തില്‍ എണ്ണവില 4% ഉയര്‍ന്നു. നാഫ്‌തയുമായി പോയ മാര്‍ഷല്‍ അയലന്‍ഡിന്റെ ഫ്രണ്ട്‌ ആള്‍ടയര്‍, മെഥനോളുമായി പോവുകയായിരുന്ന പനാമയുടെ കോകുക കറേജിയസ്‌ എന്നിവയാണ്‌ ആക്രമിക്കപ്പെട്ട ടാങ്കറുകള്‍.

റഷ്യയും സൗദി അറേബ്യയും സംയുക്‌തമായി നേതൃത്വം നല്‍കുന്ന ഒപെക്‌ പ്ലസിന്റെ ഉല്‍പാദന നിയന്ത്രണം നിലനില്‍ക്കേ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞുവരുകയായിരുന്നു. ഇതിനിടെയാണ്‌ അപ്രതീക്ഷിത ആക്രമണം. ഇതിന്റെ പ്രതികരണമെന്നോണം രാജ്യാന്തര വിപണിയില്‍ എണ്ണവില 2.19 ഡോളര്‍ ഉയര്‍ന്ന്‌ ബാരലിന്‌ 62.64 ആയി. ഇറാന്‍-യുഎസ്‌ സംഘര്‍ഷ പശ്‌ചാത്തലത്തില്‍ വിപണിയിലുണ്ടായ ആശങ്കയാണ്‌ വില ഉയരാന്‍ കാരണമെന്ന്‌ ഇക്കണോമിക്‌ ഇന്റലിജന്റ്‌സ്‌ യൂണിറ്റിലെ വിശകലന വിദഗ്‌ധന്‍ കെയ്‌ലിന്‍ ബിര്‍ക്കിന്റെ വിലയിരുത്തല്‍. 

ആക്രമണമുണ്ടായ രണ്ടു ടാങ്കറുകളിലുമായി 44 നാവികരാണ്‌ ഉണ്ടായിരുന്നത്‌. ഇറാന്‍ രക്ഷാസംഘം 44 നാവികരേയും രക്ഷപ്പെടുത്തിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. നാഫ്‌ത കപ്പലിനു നേര്‍ക്ക്‌ ടോര്‍പിഡോ ആക്രമണമാണ്‌ ഉണ്ടായതെന്നാണ്‌ ജീവനക്കാര്‍ പറയുന്നത്‌. 75,000 ടണ്‍ നാഫ്‌തയാണ്‌ കപ്പലില്‍ ഉണ്ടായിരുന്നത്‌. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്‌. പനാമ കപ്പലിനു നേര്‍ക്കുണ്ടായത്‌ ആക്രമണമാണെന്ന്‌ സംശയിക്കുന്നതായും മെഥനോള്‍ സുരക്ഷിതമാണെന്നുമാണ്‌ മാനേജര്‍ നല്‍കുന്ന വിവരം.

മേഖലയിലൂടെ പോകുന്ന ഇന്ധന കപ്പലുകള്‍ക്ക്‌ മതിയായ സംരക്ഷണം ഉറപ്പാക്കുമെന്ന്‌ ബഹ്‌റൈന്‍ ആസ്‌ഥാനമാക്കിയ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പട അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ യുകെ റോയല്‍ നേവിയുടെ മാരിടൈം ഓപറേഷന്‍സ്‌ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. 

മേയ്‌ 29ന്‌ യുഎഇയുടെ ഫുജൈറയിലെ ബങ്കറിങ്‌ ഹബിനു നേരേയും സൗദി ടാങ്കറിനു നേരേയും സമാനരീതിയില്‍ ആക്രമണം ഉണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.