Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജയദേവാഷ്ടപദിയും ചങ്ങമ്പുഴയുടെ ദേവഗീതയും

ലക്ഷ്മീദേവി, തൃപ്പൂണിത്തുറbyലക്ഷ്മീദേവി, തൃപ്പൂണിത്തുറ
Jun 13, 2019, 04:41 am IST
inSamskriti

സംഗീതം ഈശ്വരനാണ്.സപ്തസ്വരങ്ങള്‍ സ്വരദേവതമാരും. പുരാതനകാലം മുതല്‍ക്കുതന്നെ ഭാരതീയസംസ്‌കാരത്തില്‍ സംഗീതം ഈശ്വരാരാധനക്കുള്ള ഒരു മാര്‍ഗമായിരുന്നു. ഈശ്വരന് സമര്‍പ്പിക്കേണ്ട വലിയ നിവേദ്യവും ഇതുതന്നെ. ‘ഗീതം, വാദ്യം, നൃത്തം ഇവയൊക്കെ ഈശ്വരാര്‍പ്പണമായാണ് ക്ഷേത്രങ്ങളില്‍ നടന്നുവരുന്നത് ശിവമാനസപുജാസ്‌തോത്രത്തില്‍ ‘ഛത്രം, ചാമരയോര്‍യുഗം വ്യജനകം  ചാദര്‍ശകം നിര്‍മ്മലം, വീണാ ഭേരി മൃദംഗകാഹളകലാ ഗീതം ച നൃത്യം തഥാ’ എന്ന് പറയുന്നുണ്ട്. ശരീരത്തിനും മനസ്സിനും സന്തോഷം തരുന്ന ഗാനശാഖകള്‍ രുപപ്പെട്ടതും  അങ്ങനെയാണ്.  സാമവേദത്തില്‍ നിന്നത്രേ യഥാര്‍ത്ഥത്തില്‍  സംഗീതത്തിന്റെ ഉത്ഭവം  ‘സാമവേദാദിദം ഗീതം 

സംജഗ്രാമപിതാമഹഃ ‘ എന്ന് ശാര്‍ങദേവന്‍ സംഗീതരത്‌നാകരത്തില്‍ പറയുന്നു. സാമവേദത്തില്‍ സപ്തസ്വരപ്രയോഗം ഉണ്ടെന്നാണ് പറയപ്പെടുന്നത്. മനസ്സിനും കുടി ആവശ്യമായ ഒരു വ്യായാമമാണ് സംഗീതം. ‘ശിശുര്‍ വേത്തി പശുര്‍ വേത്തി  വേത്തിഗാനരസം ഫണി ‘ സകല ജീവജാലങ്ങള്‍ക്കും സംഗീതം ഒരു ഔഷധമാണെന്ന് ചുരുക്കം. കരിംതമിഴിന്റെയും ,മധ്യമലയാളത്തിന്റെയും വകയായി നമുക്ക് ധാരാളം ഗാനശാഖകള്‍ ലഭിച്ചിട്ടുണ്ട്, വേലപ്പാട്ട്, പുരാണപ്പാട്ട്, പടപ്പാട്ട്, പുന്നാരപ്പാട്ട്, സര്‍പ്പപ്പാട്ട്, വാതില്‍തുറപ്പാട്ട്, രാമകഥാപ്പാട്ട്, വടക്കന്‍ തെക്കന്‍ പാട്ടുകള്‍, ഭക്തി കീര്‍ത്തനങ്ങള്‍ കൂടാതെ വേദാന്തസര്‍വസ്വമായ  രമണമഹര്‍ഷിയുടെ അപ്പളപ്പാട്ട് എന്നിവയെല്ലാം നമുക്ക് ലഭിച്ചു. വിത്തുകള്‍ വിതക്കുമ്പോള്‍ ,പാടത്തു കൊയ്യുമ്പോള്‍ ഞാറു നടുമ്പോള്‍, വെള്ളം കോരുമ്പോള്‍ വണ്ടിവലിക്കുമ്പോള്‍ എല്ലാം പാട്ടുകള്‍ അഭിവാജ്യഘടകമായിരുന്നു നമുക്ക്. 

എന്നാല്‍ എല്ലാറ്റിലും ഒരു വ്യത്യസ്തത കേരളത്തിന് ഉണ്ടായിരുന്നല്ലോ. ഒരു പ്രത്യേക വ്യക്തിത്വം ഇത് സംഗീതത്തിലും ഉണ്ട് കേരളത്തിന്റെ തനതായ സംഗീതം അഥവാ ക്ഷേത്രസംഗീതം അതാണ് സോപാനഗീതം. ജയദേവകവിയുടെ ഗീതഗോവിന്ദം അഷ്ടപദി ഈ ഗണത്തില്‍ പെടുന്നു. കൊട്ടിപ്പാടിസ്സേവ എന്നും ഇതിന് പറയാറുണ്ട്. ശ്രീകോവിലിന്റെ നട അടക്കുന്ന സമയത്ത് തൃപ്പടിയുടെ  വശം ചേര്‍ന്ന്  ഗായകന്‍ ഗീതം ആലപിക്കുന്നു. ഒട്ടു മിക്ക ക്ഷേത്രങ്ങളിലും ദേവീദേവന്മാരെക്കുറിച്ചുള്ള  മനോഹരമായ സോപാനഗീതങ്ങള്‍ ഭക്തര്‍ക്ക് ആസ്വദിക്കാനും, ആത്മീയതയില്‍ മുഴുകാനുമാവും

പതിനാലും പതിനഞ്ചും നുറ്റാണ്ടുകള്‍   ക്ഷേത്രഗീതത്തെ വലിയ വളര്‍ച്ചയിലെത്തിച്ചു . ഇതിന്റെ പ്രഭാവകാലത്താണ് കോവില്‍ പാട്ടായി അറിയപ്പെട്ടിരുന്ന സംഗീതം സോപാനം എന്നപേരില്‍ അറിയപ്പെട്ടു തുടങ്ങിയത്, അകത്തു ഭഗവാനോ ഭഗവതിക്കോ ഗീതം സമര്‍പ്പയാമി, വാദ്യം സമര്‍പ്പയാമി എന്ന് തന്ത്രി ഉരുവിടുമ്പോള്‍ പുറത്തു ക്ഷേത്രകലാകാരന്‍ ഗീതവും, വാദ്യവും അവതരിപ്പിക്കുന്നു.

സോപാനമെന്ന വാക്കിനു കല്‍പട  ഏണി  എന്നൊക്കെയാണ് അര്‍ഥം. സഹ എന്നാല്‍ കൂടെ, ഉപ എന്നാല്‍ പൂജാപര്‍വം ആനം എന്നാല്‍ ഗമനം. ഇതാണ് സോപാനം ശാന്തിപൂര്‍വം  ഇറങ്ങുകയും കയറുകയും ചെയ്യുന്ന ശ്രേണി എന്നര്‍ത്ഥം .താളബദ്ധമായ ഇടക്കയോടെ കയറി ഇറങ്ങി ആലാപനം പൂര്‍ത്തിയാക്കുകയാണ് പതിവ് ഇതിനൊരു ഉദാഹരണമാണ് സാധാരണ ക്ഷേത്രനടയില്‍ പാടുന്ന അര്‍ദ്ധനാരീശ്വരസങ്കല്പത്തിലുള്ള ‘പുരു ജടകെട്ടിവലത്തേ ഭാഗം കൊടികുഴല്‍ തിരുകിയിടത്തെ ഭാഗം’ എന്ന കീര്‍ത്തനം. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ് ഇതിന്റെ പ്രത്യേകത. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍നിന്നു മറ്റുസ്ഥലങ്ങളിലേക്കും സംഗീതശാഖ എന്ന നിലയ്‌ക്ക് സോപാനസംഗീതത്തിന് ഏറെ പ്രശസ്തി കൈവന്നു. ഗീതഗോവിന്ദത്തെ അനുകരിച്ച്  രാമപാണിവാദന്‍ ‘ഗീതാരാമം ‘ എന്നൊരു കാവ്യം രചിച്ചിട്ടുണ്ട് .കൃഷ്ണനാട്ടവും കേരളീയര്‍ക്ക് ഗീതഗോവിന്ദത്തോടുള്ള പ്രതിപത്തിയെ കാണിക്കുന്നു . കഥകളിയിലെ പ്രധാന ചടങ്ങായ മഞ്ജുതരക്ക് ഗീതഗോവിന്ദത്തിലെ ‘മഞ്ജുതര കുഞ്ജ്തതല കേളീസദനേ, ഇഹവിലസ രതിരഭസഹാസിത വദനേ’എന്ന പദമാണ് ഉപയോഗിക്കുന്നത് . കവിതകളായും. ലളിതമായ പാട്ടുകളായും ഇന്ന് ജനഹൃദയങ്ങളെ സോപാനഗീതങ്ങള്‍ പുളകം കൊള്ളിക്കാറുണ്ട്. 

ഉദാഹരണമായി ഞെരളത്തു രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ സോപാനഗീതത്തെ ക്ഷേത്രങ്ങള്‍ക്കപ്പുറത്തേക്കു കവിതകളായും ലളിതഗീതങ്ങളായും  കൊണ്ടുവന്നിട്ടുണ്ട്. ഹരിഗോവിന്ദന്റെ, തത്തകളുടെ വിധിയോര്‍ത്തു വിലപിക്കുന്ന ‘തത്തി തത്തി നടക്കുവതെന്തിന് തത്തമ്മേ’ എന്ന ഗാനവും വറ്റിവരണ്ട ഭാരതപ്പുഴയെ ഓര്‍ത്തു വിഷമിക്കുന്ന ‘വന്ദേ നീളാനദീ’  തുടങ്ങിയ പാട്ടുകളും അതിമനോഹരമാണ്. ചടുലമായ സംസ്‌കൃതപദങ്ങള്‍ കൊണ്ട് മനോഹരമായ മാലകള്‍ കോര്‍ക്കാനാവും എന്നതിന്  ഉദാഹരണമായി നിരവധി കീര്‍ത്തനങ്ങള്‍ ഉണ്ട് .

  ‘ഭക്തര്‍ക്കൊപ്പം ഗമിക്കും ശൈലജകാന്തനാകും ഭക്തന്മാര്‍ വാഴ്‌ത്തീടുന്നു ശങ്കരാധീശരൂപംഭക്ത്യാ ജപിച്ചീടാം ഞാന്‍ പഞ്ചാക്ഷരീ മന്ത്രവും, ഭദ്രേശാ ശൈലമൂര്‍ത്തേ ശ്രീമഹാദേവ ശംഭോ ‘എന്ന കീര്‍ത്തനം അതീവ ഹൃദ്യമാണ്. ഞെരളത്തു രാമപ്പൊതുവാള്‍ ,ചോറ്റാനിക്കര സുഭാഷ് മാരാര്‍, കാവില്‍ ഉണ്ണികൃഷ്ണന്‍ ,അമ്പലപ്പുഴ വിജയകുമാര്‍ ,ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ ഈ രംഗത്ത്  തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചവരാണ് 

മന്ദപവനനെപ്പോലെ  ജനഹൃദയങ്ങളെ തഴുകുന്ന ശ്രുതിസുഭഗമായ സംഗീതം അതാണ് ജയദേവരുടെ അഷ്ടപദി. മറ്റുള്ള സംഗീതങ്ങളില്‍ നിന്നും വേറിട്ട ഒരു ഗരിമ ഇതിനുണ്ട്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.